Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി ഏറ്റെടുത്ത നടപടി യാക്കോബായ ഹര്‍ജി സുപ്രിംകോടതി തള്ളി.

കൊച്ചി/ മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറിയ നടപടി ചോദ്യം ചെയ്ത് യാക്കോബായ സഭ വിശ്വാസികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി. കഴിഞ്ഞ ഓഗസ്റ്റ് പതിനേഴിനാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ മുളന്തുരുത്തി പള്ളി ഏറ്റെടുത്തത്. ഹൈക്കോടതി ഉത്തരവില്‍ അപാകതയില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു. സമാന ആവശ്യമുന്നയിച്ചു കൊണ്ട് സമർപ്പിക്കപ്പെട്ട ഹര്‍ജികള്‍ മുന്‍പ് തള്ളിയതാണെന്നും കോടതി ഓർമ്മിപ്പിച്ചു.