Kerala NewsLatest NewsPolitics
ഈരാറ്റുപേട്ടയിൽ എൽഡിഎഫ് അവിശ്വാസം പാസായി; എസ്ഡിപിഐ പിന്തുണ
ഈരാറ്റുപേട്ട: ഈരാട്ടുപേട്ട നഗരസഭയിലെ ഭരണം യു.ഡി.എഫിന് നഷ്ടമായി. നഗരസഭയില്‍ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് ഭരണമാറ്റം. അതേ സമയം എസ്.ഡി.പി.ഐ അംഗങ്ങളുടെ പിന്തുണയോടെയാണ് അവിശ്വാസം പാസായത.്
രാവിലെ 11ന് ആരംഭിച്ച ചര്‍ച്ചയില്‍ നഗരസഭയില്‍ 28 അംഗങ്ങളും പങ്കെടുത്തു. യു.ഡി.എഫില്‍ നിന്നും കൂറുമാറിയ കോണ്‍ഗ്രസ് അംഗം അല്‍സന്ന പരീക്കുട്ടിയും വോട്ടെടുപ്പില്‍ പങ്കെടുത്തു.
15 വോട്ടുകളാണ് അവിശ്വാസം പാസാകാന്‍ വേണ്ടിയിരുന്നത്. ഒന്‍പത് എല്‍.ഡി.എഫ് അംഗങ്ങള്‍ക്കൊപ്പം അഞ്ച് എസ്.ഡി.പി.ഐ വോട്ടുകളും കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ടും അവിശ്വാസം പാസാകാന്‍ ലഭിച്ചു.
അതേ സമയം എസ്.ഡി.പി.ഐ പിന്തുണയോടെ എല്‍.ഡി.എഫ് ഭരണത്തിലേറുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.