Editor's ChoiceHealthLatest NewsNationalNewsWorld
ഹാർവി ആൾട്ടർ, ചാൾസ് റൈസ്,മൈക്കിൾ ഹഫ്ടൻ എന്നിവർക്ക് വൈദ്യശാസ്ത്ര നോബൽ

സ്റ്റോക്കോം/ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നു പേർ ചേർന്ന് ഇത്തവണ പങ്കിട്ടു. ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിനാണു പുരസ്കാരം നൽകിയത്. യുഎസ് പൗരന്മാരായ ഹാർവി ആൾട്ടർ, ചാൾസ് റൈസ്, ബ്രിട്ടിഷ് പൗരൻ മൈക്കിൾ ഹഫ്ടൻ എന്നിവരാണു പുരസ്കാരം പങ്കിട്ടെടുത്തത്. ഹെപ്പറ്റൈറ്റിസ് രോഗത്തെ പ്രതിരോധിക്കാൻ മൂവർ സംഘത്തിന്റെ കണ്ടുപിടിത്തം ലോകജനതക്ക് സഹായകരമായെന്നാണ് ജൂറി വിലയിരുത്തിയത്.