പുനർജനി പദ്ധതിയുടെ പേരിൽ ആരോടും ഒരു രൂപ പോലും വാങ്ങിയിട്ടില്ല, വി.ഡി. സതീശൻ എംഎൽഎ.

കൊച്ചി / പുനർജനി പദ്ധതിയുടെ പേരിൽ ആരോടും ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും, തന്‍റെ വാക്കുകളുടെ ശക്തിയെ വിജില ൻസിനെ കാണിച്ച് ദുർബലപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും കെപിസിസി വൈസ് പ്രസിഡന്‍റ് വി.ഡി. സതീശൻ എംഎൽഎ. പുനർ ജനി പദ്ധതിയിൽ വിജിലൻസിന്‍റെ ത്വരിതാന്വേഷണത്തിന് സർക്കാർ സ്പീക്കറുടെ അനുമതി തേടിയിരിക്കെയാണ് വി.ഡി. സതീശന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്. പ്രളയദുരിത ബാധിതർക്ക് സഹാ യം നൽകാൻ കഴിവുള്ളവരെ കണ്ടെത്തി അവർ വഴി സഹായ മെത്തിക്കുന്ന പദ്ധതിയാണ് പുനർജനി. ആരോപണം ഉയർത്തിയാലും താൻ സർക്കാരിനെയും സിപിഎമ്മിനെയും തുടർന്നും നിശിതമായി എതിർക്കുമെന്നും സതീശൻ പറയുകയുണ്ടായി.
പുനർജനി സംബന്ധിച്ച പരാതി സർക്കാർ അന്വേഷിച്ച് അടിസ്ഥാന രഹിതമെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞ ഒന്നാണ്. രണ്ടാമത് വീണ്ടും പരാതി വാങ്ങിയാണ് അന്വേഷണം നടത്താനൊരുങ്ങുന്നത്. പദ്ധതി യിൽ ഇരുനൂറോളം വീടുകളാണ് നിർമിക്കുന്നത്. ഒരു രൂപയും ആരുടെയും കൈയിൽ നിന്ന് വാങ്ങിയിട്ടില്ല. വിദേശത്ത് പണപ്പിരിവ് നടത്തിയിട്ടുമില്ല. പുനർജനിക്ക് ഒരു അക്കൗണ്ടില്ല. തങ്ങൾ ഗുണഭോ ക്താക്കളെ തിരഞ്ഞെടുത്തു നൽകുന്ന്. സഹായിക്കുന്ന സംഘടനയോ വ്യക്തിയോ നേരിട്ടോ കരാറുകാർ വഴിയോ ആണ് വീട് നിർമിച്ചു നൽകുന്നത്. കരാറുകാരെ വേണമെങ്കിൽ ലോക്കലായ ആളുകളെ നൽകും. അവർക്ക് നേരിട്ട് ചെക്കുകൾ നൽകും. പേപ്പറുകളെല്ലാം പുനർജനി പ്രവർത്തകർ ശരിയാക്കും. മറ്റ് സഹായങ്ങൾ നൽകണ മെങ്കിൽ ഗുണഭോക്താക്കളുടെ ലിസ്റ്റും ഐഡി കാർഡിന്‍റെ കോപ്പിയും ബാങ്ക് അക്കൗണ്ട് നമ്പറും നൽകും. ചെക്ക് നേരിട്ട് വന്ന് ഡോണർ നൽകും. തയ്യൽ മെഷീൻ, ലാപ്ടോപ്, കംപ്യൂട്ടർ തുടങ്ങിയ കാര്യ ങ്ങളും ഡോണർ നേരിട്ടാണ് നൽകുന്നത്.