CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

കോടിയേരിക്ക് മാത്രമല്ല, മക്കൾക്കും കാരാട്ട് റസാഖുമായി അടുത്ത ബന്ധമുണ്ട്, സ്വർണവുമായി ബന്ധമുള്ള വ്യവസായ പ്രമുഖരും സി പി എമ്മും, തമ്മിലുള്ള ദൃഢമായ കണ്ണികളാണ് ഓരോന്നായി പുറത്ത് വരുകയാണ്.

മടിയില്‍ കനമില്ലെന്ന് പറഞ്ഞവരും അന്വേഷണത്തെ സ്വാഗതം ചെയ്തവരും ഒക്കെ അങ്കലാപ്പിലാണ്. കോടിയേരിക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചത് അക്ഷരം പ്രതി ശരിയാണെന്നാണോ വരാൻ പോകുന്നത്. അതിലേക്കാണ് സ്വർണ്ണക്കടത്തിന്റെ കേസന്വേഷണം പോന്ന പോക്ക്. സ്വര്‍ണ്ണകടത്തില്‍ എ. കെ. ജി സെന്ററും ക്ലിഫ്ഹൗസും ഒരു പോലെ പ്രവര്‍ത്തിച്ചതായും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇപ്പോഴിതാ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിശ്വസ്തനായ കാരാട്ട് റസാക്ക് എം എൽ എ അടക്കം അന്വേഷണത്തിന്റെ പരിധിക്കുള്ളിൽ വന്നിരിക്കുന്നു. കോടിയേരിക്ക് മാത്രമല്ല, വിവാദ നായകന്‍മാരായ കോടിയേരിയുടെ മക്കൾക്കും കാരാട്ട് റസാഖുമായി അടുത്ത ബന്ധമുണ്ടെന്ന വിവരങ്ങൾ ആണ് പുറത്ത് വന്നിരിക്കുന്നത്.
സി പി എമ്മും, സ്വർണവുമായി ബന്ധമുള്ള വ്യവസായ പ്രമുഖരും തമ്മിലുള്ള ദൃഢമായ കണ്ണികളാണ് ഓരോന്നായി പുറത്ത് വരുന്നത്. സി പി എമ്മിലെ ഉന്നതരുമായി കള്ളക്കടത്ത് ലോബിക്ക് ബന്ധമുണ്ടെന്നത് മുമ്പേ തന്നെ അന്വേഷണ ഏജൻസികൾ സംശയിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഏറ്റവും ഒടുവിൽ പിടിയിലായ മുഖ്യ പ്രതി റബിന്‍സ് ഹമീദിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തില്‍ തന്നെയാണ് എന്‍.ഐ.എ. റബിന്‍സ് ഫൈസല്‍ ഫരീദ്, എന്നിവരുമായുള്ള ശിവശങ്കറിന്റെ ബന്ധം തെളിയിക്കാ നുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഈ കണ്ണികൾ ചേർക്കപെട്ടാൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ ഐ എ പ്രതിയാക്കും. ശിവശങ്കരന് സി പി എം സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്നത് നഗ്‌നമായ സത്യമാണ്. സ്പിൻക്ലർ മുതൽ നീളുന്ന ജനത്തിനെ വിഡ്ഢികളാക്കിയ നാടക പരമ്പരകളിൽ ശിവശങ്കറിന്റെ അനധികൃത കൈകടത്തലുകൾക്ക് പിന്നിൽ പാർട്ടി കരങ്ങൾ ആണെന്നത് അരി ആഹാരം കഴിക്കുന്നവർക്ക് മനസ്സിലാക്കാനാവും. ശിവശങ്കറിന്റെ ഒരുകാലത്തെ പരിവാരക വൃന്ദത്തിനും, ഇക്കാര്യം ഒന്നടങ്കം അറിയാം.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ കെടി റമീസിൽ നിന്നാണ് ചില പാർട്ടി ബന്ധം സംബന്ധിച്ച ചില നിർണ്ണായക വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ആദ്യം ലഭിക്കുന്നത്. അത് വരെ ശിവശങ്കറിന്റെ മൊഴികളിൽ വിശ്വസിച്ചിരുന്ന അന്വേഷണ ഉദ്യോഗസ്ഥരെ അമ്പരപ്പിക്കുന്ന വയായിരുന്നു അവ. റബിന്‍സുമായും, ഫൈസലുമായും, ശിവശങ്കറിന് ബന്ധമുണ്ടെന്ന വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് നേരത്തെ ലഭിച്ചിരുന്നതാണ്. സ്വപ്നയെ ഉപയോഗിച്ച് ഇവര്‍ സ്വര്‍ണ്ണം കടത്തിവരുകയായിരുന്നു. ശിവശങ്കർ ഉൾപ്പടെയുള്ള സ്വപ്നയുടെ സ്വാധീനങ്ങളാണ് ഇവര്‍ സ്വര്‍ണ്ണകടത്തിനായി ഉപയോഗപ്പെടുത്തി വന്നിരുന്നത്. ഫൈസല്‍ ഫരീദ് അയച്ച സ്വര്‍ണ്ണമടങ്ങിയ നയതന്ത്ര ബാഗേജ് വിട്ടുകൊടുക്കണമെന്ന് കസ്റ്റംസിനോട് ആവശ്യപ്പെടുന്നത് ശിവശങ്കറാണ്. മുമ്പ് കേരളത്തിലെത്തിയ നയതന്ത്ര ബാഗേജുകളും ഇത്തരത്തിലാണ് കൈകാര്യം ചെയ്തിരുന്നത്. എല്ലാം ഒരു ആസൂത്രതമായ കൂട്ട് കച്ചവടമായിരുന്നു. ജനത്തെ പണയപ്പെടുത്തിയുള്ള ഒരു ചൂതുകളി പോലെയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button