മുഖ്യമന്ത്രിയുടെ വിശ്വസ്തനായ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കും ഇ ഡി യുടെ നോട്ടീസ്, സർക്കാർ കൂടുതൽ കുരുക്കിലേക്ക്.

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എൻഫോഴ്സ്മെന്റ് നോട്ടീസ്. വെള്ളിയാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രവീന്ദ്രന് നോട്ടീസ് നൽകിയിരിക്കുന്നത്. സി.എം. രവീന്ദ്രനും എം.ശിവശങ്കറും തമ്മിലുള്ള ചില ഇടപാടുകൾ നേരത്തെ ഇ ഡിയിൽ സംശയ മുണർത്തിയിരുന്നു. ഇതിനേത്തുടർന്നാണ് ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ മറ്റൊരു വിശ്വസ്തനായ സി.എം. രവീന്ദ്രനും ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്. കള്ളപണക്കേസിൽ നേരത്തെ അറസ്റ്റിലായ എം.ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.എം രവീന്ദ്രന് നോട്ടീസ് അയച്ചിരിക്കുന്നത് എന്നാണ് ലഭ്യമായ വിവരം.
മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള ഒരാളെ ഇഡി ചോദ്യം ചെയ്യാൻ വിളിച്ചിവരുത്തുന്നത് സംസ്ഥാന സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കേന്ദ്ര അന്വേഷണ ഏജൻസി കൾക്കെതിരെ പ്രസ്താവനകളുടെ പ്രതിരോധം തീർക്കുന്നത് സി പി എം സംസ്ഥാന സെക്രട്ടറിയും, മുഖ്യമന്ത്രിയും മറ്റു നേതാക്കളും തുടരുമ്പോൾ, കടുത്ത നടപടികളിലേക്ക് ഏജൻസികൾ നീങ്ങുന്നത് തുടരുകയാണ്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം.ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡി അറസ്റ്റു ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ കള്ളപ്പണം ശിവശങ്കർ വെളുപ്പിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്ന. എം.ശിവശങ്കറിന്റെ അറസ്റ്റ് സർക്കാ രിനെയും സി.പി.എമ്മിനെയും കൂടുതൽ പ്രതിരോധത്തി ലാക്കിയി രിക്കുന്ന സാഹചര്യത്തിൽ ആണ്, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കൂടി കേസുമായി ബന്ധപ്പെട്ട് ഇ.ഡി നോട്ടീസ് നൽകിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത് എത്തിയി രിക്കുന്നതിനിടയിൽ അന്വേഷണ ഏജൻസിയുടെ നടപടികൾ സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുക മാത്രമല്ല,ത്രിശങ്കു സ്വർഗ്ഗത്തിലാക്കിയിരിക്കുകയാണ്.