CrimeEditor's ChoiceKerala NewsLatest NewsNationalNews
സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിന് ജാമ്യം.

കൊച്ചി/ വിവാദമായ സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിന് ജാമ്യം. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
കേസിൽ അറസ്റ്റിലായി എൺപത്തൊൻപതാം ദിവസമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കളളപ്പണക്കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചിട്ടുണ്ട്. ഇനി ഡോളർ കടത്ത് കേസിൽ കൂടി ജാമ്യം ലഭിച്ചാൽ ശിവശങ്കറിന് പുറത്തിറങ്ങാവുന്നതാണ്.
സ്വർണക്കടത്തിൽ നേരത്തെ കസ്റ്റംസ് എടുത്ത കേസിൽ ശിവശങ്കറിന് ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായി അറുപത് ദിവസമായാൽ സാധാരണ ലഭിക്കാറില്ല സ്വാഭാവിക ജാമ്യമാണ് ശിവശങ്കറിന് കേസിൽ ലഭിച്ചിരിക്കുന്നത്. ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത് ഒക്ടോബർ 28നായിരുന്നു. കസ്റ്റംസ് കേസിൽ ഇതുവരെ ശിവശങ്കറിന്റെ കുറ്റപത്രം തയ്യാറായിട്ടില്ല. ഇതിനുളള നടപടികൾ നടക്കുകയാണ്.