CovidKerala NewsLatest NewsLocal NewsNews
മഹാബലിയെ വാമനന്‍ എതിരേറ്റു;ചടങ്ങുകളില്‍ ഒതുങ്ങി തൃക്കാക്കര ഓണാഘോഷം
എറണാകുളം:കോവിഡില്‍ മുങ്ങിയ തിരുവോണ നാളില്‍ ആചാരങ്ങള്‍ മാത്രമായി തൃക്കാക്കര ശ്രീ വാമനമൂര്‍ത്തി ക്ഷേത്രം ഓണം ആഘോഷിക്കുന്നു.
രാവിലെ മഹാബലിയെ വാമനന്‍ എതിരേല്‍ക്കുന്ന പ്രതീകത്മക ചടങ്ങ് നടന്നു. എന്നാല്‍ തിരുവോണ സദ്യ ഉള്‍പെടെയുള്ള വിപുലമായ ആഘോഷങ്ങള്‍ നടത്താറുള്ള തൃക്കാക്കര ക്ഷേത്രത്തില്‍ ഇത്തവണ ആഘോഷങ്ങളെല്ലാം ഒഴിവാക്കി.
ഓണം നാളിനെ വരവേറ്റ് അത്തം നാളില്‍ കൊടിയേറിയ ഉത്സവം ഇന്നോടെ അവസാനിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇന്ന് ക്ഷേത്ര ദര്‍ശനത്തിനായി എത്തിയിരുന്നു.
കോവിഡ് മഹാമാരിയില്‍ കേരളക്കര കോവിഡ് പ്രോട്രോക്കോള്‍ പാലിച്ച് ഓണം ആഘോഷിക്കേണ്ടതിനാല്‍ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കുള്ള പ്രവേശനത്തിലും നിയന്ത്രണമുണ്ട്.