Kerala NewsLatest News
കടം കൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതികള്‍ പിടിയില്‍
കടം കൊടുത്ത 250 രൂപ തിരികെ ചോദിച്ചതിന് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പയ്യന്നൂര്‍ കവ്വായിലെ ഇടച്ചേരിയന്‍ സന്തോഷിനെയാണ് വടിവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തിലെ പ്രതികളായ കവ്വായി സ്വദേശിയായ കുമാരന്റെ മക്കളായ അനൂപ്, അനീഷ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് അനൂപ് വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നായിരുന്നു പരാതി. സന്തോഷിന്റെ വലതുചുമലിനും ഇടതു തുടയ്ക്കും യുവാക്കളുടെ വെട്ടേറ്റു. പരാതിക്കാരന്റെ മോതിരവരലും അറ്റുപോയിരുന്നു. സഹോദരന് ആക്രമിക്കാനായി സന്തോഷിന്റെ കൈകള്‍ പിടിച്ചുവച്ചത് അനീഷായിരുന്നു.
സന്തോഷിന്റെ പരാതിയില്‍ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സന്തോഷ്.