Kerala NewsLatest NewsLocal NewsNationalNews

വിരട്ടൽ വേണ്ട,എണ്ണിയെണ്ണി പറഞ്ഞാൽ എണ്ണിയെണ്ണി മറുപടി തരും. രമേശ് ചെന്നിത്തല.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്നതൊക്കെ തന്നെക്കൊണ്ട് എണ്ണിയെണ്ണി പറയിപ്പിക്കണമോയെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കുറിക്കു കൊള്ളുന്ന മറുപടി. എണ്ണിയെണ്ണി പറഞ്ഞാൽ എണ്ണിയെണ്ണി മറുപടി നൽകുമെന്നാണ് മുഖ്യന് ചെന്നിത്തല മറുപടി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് പ്രകോപിതനാകുമ്പോഴാണ്, യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്നതൊക്കെ തന്നെക്കൊണ്ട് എണ്ണിയെണ്ണി പറയിപ്പിക്കണമോയെന്ന് പിണറായി വിജയൻ ചോദിക്കുന്നത്.

അന്തം വിട്ട പ്രതി എന്തും ചെയ്യുമെന്ന പോലെയാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ കാട്ടിക്കൂട്ടലുകൾ. അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണ് സർക്കാർ. പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്ന ലൈഫ് മിഷനിൽ ഒരു കോടി രൂപയാണ് സ്വപ്നക്ക് ലഭിച്ചത്. പ്രിൻസിപ്പൽ സെക്രട്ടറിയെ നീക്കിയതുകൊണ്ട് തന്നെ ഉത്തരവാദിത്വം അവസാനിച്ചെന്ന് മുഖ്യമന്ത്രി കരുതരുത്. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ നടന്നെന്നു വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്ത് വരുന്നത്. മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനത്തിന് നാലുദിവസം മുൻപ് സ്വപ്നയും ശിവശങ്കറും ദുബായിലെത്തി. മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി വിരട്ടുകയാണ്. വിരട്ടിയാൽ കൂടെ നിൽക്കുന്നവരല്ല കേരളത്തിലെ മാധ്യമ പ്രവർത്തകർ. പൂച്ചെണ്ട് നൽകുമ്പോൾ അഭിനന്ദിക്കുന്ന മുഖ്യമന്ത്രി വിമർശിക്കുമ്പോൾ പ്രതിഷേധിക്കുന്നു. ഉപജാപക സംഘം മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്ന് തെളിയിക്കുന്നതാണ് സമീപകാല സംഭവങ്ങളെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തുകയുണ്ടായി.

യുഡിഎഫ് സർക്കാരിന്റെ കാലത്തെ അഴിമതികൾ അന്വേഷിക്കാൻ എ കെ ബാലൻ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നിട്ട് ഒരു കടലാസു കഷമെങ്കിലും കിട്ടിയോ. കെപിസിസി പ്രസിഡന്റ് ആയിരുന്ന കാലത്ത് തനിക്കെതിരെ അന്വേഷണം നടത്തി. വേട്ടയാടൽ കുറെ നാളായി തുടങ്ങിയതാണ്. ഇതുവരെ അന്വേഷിച്ച ഏതെങ്കിലും ഒരു കാര്യത്തിൽ തെളിവ് ലഭിച്ചോ?പ്രതിപക്ഷ നേതാവ് ചോദിച്ചു. തന്നെ ജനങ്ങൾക്ക് അറിയാമെന്നും വിരട്ടൽ വേണ്ടെന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു.
ഒരു കോടി രൂപ ലൈഫ് പദ്ധതിയുടെ പേരില്‍ കമ്മീഷന്‍ കിട്ടി എന്നാണ് സ്വപ്ന കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം അവര്‍ സത്യവാങ്മൂലത്തിലും പറയുന്നുണ്ട്. ആ തുകയാണ് ശിവശങ്കറിന്റെ സഹായത്തോടെ ലോക്കറില്‍ വെച്ചതെന്ന് സ്വപ്‌ന പറഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു. ലൈഫ് പദ്ധതിയില്‍ ശിവശങ്കറിനും തദ്ദേശ സ്വയംഭരണ സെക്രട്ടറിക്കുമുള്ള പങ്കെന്താണെന്നും ചെന്നിത്തല ചോദിച്ചു. റെഡ് ക്രസന്റും ലൈഫ് മിഷനുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടോ? ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യം ഉന്നയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button