CinemaLatest News
രവി തേജയുടെ നായികയായി തെലുങ്കിലേക്ക് ചുവടു വെയ്ക്കാനൊരുങ്ങി രജിഷ വിജയന്‍
തെലുങ്ക് അരങ്ങേറ്റത്തിനൊരുങ്ങി രജിഷ വിജയന്‍. അവതാരികയായി എത്തി പിന്നീട് മലയാള സിനിമയില്‍ നടിയായി ഇടം നേടിയ താരമാണ് രജിഷ വിജയന്‍. ഇപ്പോഴിതാ തെലുങ്ക് സിനിമയിലേക്ക്് ചുവടു വെയ്ക്കാന്‍ ഒരുങ്ങുകയാണ് രജിഷ.
ചുരുങ്ങിയ കാലം കൊണ്ട് നിരവധി ചിത്രങ്ങളാണ് താരം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്്. ശരത് മന്ദവനയാണ് ചിത്രം സംവിധാനം ചെയ്യുന്ന’രാമറാവു ഓണ്‍ ഡ്യൂട്ടി’ എന്ന ചിത്രത്തിലൂടെയാണ് താരം തെലുങ്കിലക്ക് ചുവടു വെയ്ക്കാനൊരുങ്ങുന്നത്്. രവി തേജ നായകനായെത്തുന്ന സിനിമയിലെ നായികയാണ് രജീഷ.
എല്ലാം ശരിയാകും,മലയന്‍കുഞ്ഞ്, സര്‍ദാര്‍, എന്നീ ചിത്രങ്ങളിലും രജിഷ നായികയായെത്തുന്നുണ്ട്. ധനുഷ് നായകനായെത്തിയ കര്‍ണനിലൂടെ രജിഷ തമിഴില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഖൊ ഖൊ ആണ് രജീഷയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.