CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

അവയവ മാഫിയ: 35 ഓളം അവയവ കൈമാറ്റം നടത്തി.

അവയവ മാഫിയയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിൻ്റെ പ്രാഥമികാന്വേഷണത്തിൽ ലഭിച്ചിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇതിനോടകം 35 അവയവ കൈമാറ്റങ്ങളെങ്കിലും അനധികൃതമായി നടത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. തമിഴ്നാട്ടിലേക്ക് വരെ അവയവം കൈമാറിയിട്ടുണ്ടെന്നും വൃക്കയ്ക്ക് വിലയായി 6 മുതൽ 12 ലക്ഷം രൂപ വരെയാണ് വാങ്ങിയിട്ടുള്ളതെന്നും, ഇതര സംസ്ഥാനക്കാരിലേക്ക് വരെ അവയവ കൈമാറ്റം നടന്നിട്ടുള്ളതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

വൃക്ക കൈമാറ്റമാണ് മാഫിയയുടെ പ്രധാന ഇടപാട് എന്നാണ് അന്വേഷണ സംഘം പറയുന്നത്. സംസ്ഥാനത്തെ വിവിധ ഇടങ്ങളി
ലായി നടന്ന 35 അവയവ കൈമാറ്റങ്ങളും നിയമവിരുദ്ധമായിട്ടാണെന്നും ക്രൈംബ്രാഞ്ച് സ്ഥിരീകരിക്കുന്നു. സ്വീകരിക്കുന്നവരോടും ദാതാക്കളോടും വിലപറഞ്ഞ് ഉറപ്പിക്കുന്നത് ഏജന്റുമാരാണ്. സ്വകാര്യ ആശുപത്രികള്‍, ഇടനിലക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരടക്കം ഈ അവയവകച്ചവട മാഫിയയുടെ ഭാഗമാണെന്നും അന്വേഷണ സംഘം പറയുന്നു. എന്നാൽ ഈ ഏജൻ്റുമാർ പണം നൽകാതെ ദാതാക്കളെ പറ്റിക്കുന്നതായും അന്വേഷണത്തിൽ വിവരമുണ്ട്. അവയവ കൈമാറ്റത്തെക്കുറിച്ച് കാര്യമായ അറിവില്ലാത്തവരും നിർധനരുമായവരെയാണ് ഏജന്റുമാർ സമീപിക്കുന്നത്. മുപ്പതിനും അൻപതിനും ഇടയിൽ പ്രായമുള്ള ദാതാക്കൾക്കാണ് ഡിമാന്റ്. അവർക്കാണ് പണം കൂടുതൽ ലഭിക്കുന്നത്. എന്നാൽ ആശുപത്രി ചെലവിനപ്പുറം ഒന്നും ലഭിക്കാതെ കബളിപ്പിക്കപ്പെട്ടവരാണ് ഏറെ.

സർക്കാർ പദ്ധതികളെ അട്ടിമറിക്കുക എന്ന ലക്ഷ്യവും മാഫിയകളുടെ പ്രവർത്തനത്തിന് പിന്നിൽ ഉണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ മൃതസഞ്ജീവനി പദ്ധതിയിൽ പേരുകൾ രജിസ്റ്റർ ചെയ്യുന്നവരെയാണ് അവയവ കച്ചവട മാഫിയ പ്രധാനമായും ലക്‌ഷ്യം വെക്കുന്നത്. മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത്, അതില്‍ അംഗമായിട്ടുള്ള 35 ആശുപത്രികള്‍ വഴി മാത്രമായിരിക്കണം അവയവക്കൈമാറ്റം നടത്താവൂ എന്നാണ് നിലവിലുള്ള നിയമം. ഇതാണ് പലതരത്തില്‍ മാഫിയാ സംഘങ്ങള്‍ അട്ടിമറിക്കുന്നത്.

തൃശൂര്‍ ചാവക്കാട് സ്വദേശി ഉസ്‍മാൻ തൻ്റെ മകൻ്റെയും സുഹൃത്തിൻ്റെയും അപകട മരണത്തിൽ സംശയം തോന്നി നൽകിയ പരാതിയിലാണ് അവയവ മാഫിയയുടെ ചുരുളഴിയുന്നത്തിനു കാരണമാകുന്നത്. ഉസ്മാൻ്റെ മകൻ നജീബുദ്ദീന്‍, സുഹൃത്ത് വാഹീദ് എന്നീ രണ്ട് പതിനാറുകാരുടെ അപകട മരണം അവയവ മാഫിയക്കായി കൃത്രിമമായി ഉണ്ടാക്കിയതെന്നാണ് ഉസ്മാൻ ആരോപിച്ചിരുന്നത്. 2016 നവംബര്‍ 20 രാത്രിയാണ് അപകടമുണ്ടായത്. ഇരുവരെയും രണ്ട് വാഹനങ്ങളിലായാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആരാണ് ആശുപത്രിയി ലെത്തിച്ചത് എന്നതിന് രേഖകളില്ല. ആശുപത്രിയിലെത്തിച്ചവരെ പ്രദേശവാസികള്‍ക്കും പരിചയമില്ല. അപകടം നടന്ന ഉടനെ ഇല്ലാതിരുന്ന പല മുറിവുകളും പിന്നീട് കുട്ടികളുടെ ശരീരത്തിലുണ്ടായിരുന്നു. ഇതൊക്കെയാണ് പരാതി നൽകാൻ ഉസ്മാനെ പ്രരിപ്പിച്ചത്. ഉസ്മാൻ്റെ പരാതിക്ക് തുടർച്ചയായാണ് അവയവ കച്ചവടത്തിന്‍റെ ഇരയാകേണ്ടിവന്ന കൊടുങ്ങല്ലൂരിലെ ചിലര്‍ പരാതിയുമായി രംഗത്തെത്തിയത്. ഇവിടെ ഒരു കോളനിയിലെ നിര്‍ധനരായ കുടുംബങ്ങള്‍ വിവിധ ആശുപത്രികളിലായി വൃക്ക കൈമാറിയതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് സംസ്ഥാനത്ത് അവയവ കൈമാറ്റ മാഫിയ സജീവമായി പ്രവർത്തിക്കുന്നുണ്ട് എന്ന സംശയം ബലപ്പെട്ടത്. ഈ സംശയം അന്വേഷണത്തിലേക്ക് സര്‍ക്കാരിനെ നയിക്കുകയായിരുന്നു. പ്രാഥമികമായി ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലെ അന്വേഷണത്തിൽ ഇതിന്റെ തെളിവുകൾ ലഭച്ചതോടെ അന്വേഷണം വിപുലപ്പെടുത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.. ആഭ്യന്തരവകുപ്പ് ക്രൈംബ്രാഞ്ചിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചി രിക്കുകയാണിപ്പോള്‍ . തൃശൂര്‍ എസ്‍.പി സുദര്‍ശന്‍റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button