DeathKerala NewsLatest News
കേരളത്തിൽ ഒരു പൊലീസുകാരൻ കൂടി ജീവനൊടുക്കി.

പുളിങ്കുന്ന് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ ജീവനൊടുക്കി. പുളിങ്കുന്ന് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ ആർ. രാഗേഷ് ആണ് ആത്മഹത്യ ചെയ്തത്. 33 വയസായിരുന്നു. വിഷം കഴിച്ചാണ് ജീവനൊടുക്കിയത്. പുന്നപ്ര നോർത്ത് പറവൂർ സ്വദേശിയാണ്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാണമെന്നാണ് സൂചന. കഴിഞ്ഞ ദിവസം എറണാകുളം റൂറൽ പൊലീസ് ഡ്രൈവർ പൗലോസിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 65 പോലീസ് ഉദ്യോഗസ്ഥരെന്നാണ് കണക്കുകൾ പറയുന്നത്.