BusinessLatest NewsNationalNewsUncategorized

റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുക്കൽ ക്രമക്കേട്; അംബാനി കുടുംബത്തിന് 25 കോടി സെബി പിഴ വിധിച്ചു

ന്യൂഡെൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ക്രമക്കേടുണ്ടായെന്ന കേസിൽ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) അംബാനി കുടുംബത്തിന് 25 കോടി രൂപ പിഴ വിധിച്ചു. മുകേഷ് അംബാനി, ഭാര്യ നിത അംബാനി, അനിൽ അംബാനി, ഭാര്യ ടിന അംബാനി, കെ ഡി അംബാനി തുടങ്ങിയവരാണു പിഴ അടയ്‌ക്കേണ്ടത്.

റിലയൻസ് പ്രമോട്ടർമാരായ ഇവർ 2000ൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ് ഇപ്പോൾ നടപടി. 5% ഓഹരികൾ മാത്രമേ നിയമപ്രകാരം പ്രമോട്ടർമാർക്ക് ഏറ്റെടുക്കാൻ കഴിയുകയുള്ളു എന്നിരിക്കെ അംബാനി കുടുംബാംഗങ്ങൾ 6.83% ഓഹരികൾ ഏറ്റെടുത്തു.

ഏറ്റെടുത്തതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താതിരുന്നത് നടപടിക്രമങ്ങളുടെ ലംഘനമായി കണ്ടാണു പിഴ ഈടാക്കിയിരിക്കുന്നത്. അംബാനി കുടുംബാംഗങ്ങളും നിലവിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായിട്ടുള്ള സ്ഥാപനങ്ങളും ഉൾപ്പെടെ 34 കക്ഷികൾ ചേർന്നാണ് പിഴയൊടുക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button