8 ദിവസങ്ങള്‍ക്കു മുമ്പ് കാണാതായ പ്രവാസി മലയാളിയുടെ മൃതദേഹം കണ്ടെത്തി
റിയാദ്: എട്ടു ദിവസം മുമ്പ് കാണാതായ കൊല്ലം സ്വദേശിയായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. കിഴക്കന്‍ സൗദിയിലെ ഒരു കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കൊല്ലം ബീച്ച് വാര്‍ഡില്‍ കടപ്രം പുറംപോക്കില്‍ ജോന്‍സന്‍ ആന്റണിയുടേയും അശ്വാമ്മയുടേയും മൂന്നാമത്തെ മകന്‍ ജോസഫ് ജോണ്‍സെനാണ് (46) മരിച്ചത്.
ഇദ്ദേഹം താമസിക്കുന്നതിന് അടുത്തുള്ള കനാലിലെ ചെളിയില്‍ പുതഞ്ഞ നിലയായിരുന്നു മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളുടെ പഴക്കമുണ്ട മൃതദേഹത്തിന്്.
്‌ജോസഫ് അപസ്മാര രോഗിയാണെന്ന് പറയപ്പെടുന്നു. ഏഴ് വര്‍ഷമായി ഇവിടെ ഒരു കല്യാണ മണ്ഡപത്തിലെ ജീവനക്കരനാണ്. കാണാതായതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇവര്‍ താമസിച്ചിരുന്ന മുറിയുടെ പിന്നിലുള്ള കനാലില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെയാണ് തിരച്ചല്‍ നടത്തിയതും മൃതദേഹം കണ്ടെത്തിയതും. കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ ജോസഫിന്റെ വിവാഹം ഉറപ്പിച്ചതായിരുന്നു എന്നാണ് വിവരം.