പാലക്കാട് കാട്ടാനശല്യം രൂക്ഷം,മലമ്പുഴയിൽ വ്യാപകമായി കൃഷിനാശം.

പാലക്കാട് ജില്ലയിലെ മലമ്പുഴ മേഖലയിൽ കാട്ടാനശല്യം രൂക്ഷമായി. ഇവിടെ നെൽക്കൃഷിക്ക് വ്യാപകമായ തോതിലുള്ള നാശമാണ് കാട്ടാനകൾ വരുത്തിയിരിക്കുന്നത്. തങ്ങളുടെ ജീവനും കൃഷിക്കും സംരക്ഷണമില്ലാതെ നട്ടം തിരിയുകയാണ് ഇവിടെ കർഷകർ. സുഭിക്ഷകേരളം പദ്ധതിപ്രകാരം തരിശുപാടങ്ങളിൽ കൃഷിയിറക്കിയവരാണ് ഏറെയും ദുരിതത്തിലായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മരുതറോഡ്, പുതുശേരി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ തമ്പടിച്ച മൂന്ന് കാട്ടാനകളെ വനംവകുപ്പ് ഉദ്യോഗസ്ഥർ കാടുകയറ്റി വിട്ടിരുന്നതാണ്.
മരുതറോഡ് പഞ്ചായത്തിൽ കിഴക്കത്തറ പാടശേഖരത്തിലെ ഒന്നരമാസം കഴിഞ്ഞാൽ കൊയ്തെടുക്കാവുന്ന നെൽ കൃഷിയാകെ കാട്ടാന ആന നശിപ്പിച്ചിരിക്കുകയാണ്. കാറ്റിൽ നിന്നിറങ്ങി പാടങ്ങളിലൂടെയാണ് കാട്ടാനകളുടെ സഞ്ചാരം. കഴിഞ്ഞപത്തുവർഷത്തിലേറെയായി കാട്ടാനശല്യം ഇവിടെ രൂക്ഷമായി തുടരുന്നുണ്ടെങ്കിലും,കർഷകർക്കും, അവരുടെ കൃഷിക്കും സ്ഥിരമായി സംരക്ഷണം ഒരുക്കുന്ന കാര്യത്തിൽ സർക്കാർ ഒന്നും ചെയ്യുന്നില്ല. കൃഷികൾ നഷ്ട്ടപ്പെടുന്ന കർഷകർക്ക് നാമമാത്രമായ നഷ്ടപരിഹാരമാണ് ഇപ്പോൾ ലഭിക്കുന്നത്. ഇത് ആകട്ടെ കൃഷി ഇറക്കാൻ ചിലവഴിക്കുന്ന തുകപോലും ആവുന്നില്ല എന്നതാണ് യാഥാർഥ്യം. ലഭിക്കുന്ന നഷ്ടപരിഹാരത്തുകയും വളരെ കുറവാണ്. അത് ലഭിക്കണമെങ്കിൽ ഉള്ള കഷ്ടപ്പാടുകൾ ഏറെ.
കാട്ടാനകളെ കാടുകയറ്റാൻ ഒരുമാസം മുൻപ് കുങ്കിയാനകളെ എത്തിച്ചിരുന്നു. കുങ്കിയാനകൾ സ്ഥലം വിട്ടതോടെ കാട്ടാനകൾ തിരികെയിറങ്ങി. സുഭിക്ഷകേരളം പദ്ധതിപ്രകാരം തരിശുപാടങ്ങളിൽ കൃഷിയിറക്കിയവരും ദുരിതത്തിലാണ്. മരുതറോഡ്, പുതുശേരി, മലമ്പുഴ പഞ്ചായത്ത് പ്രദേശങ്ങളിലാണ് കാട്ടാനകളിറങ്ങുന്നത്. ഭൂമി തരിശിടുന്നവരും കുറഞ്ഞവിലയ്്ക്ക് സ്ഥലം വിറ്റ് മറ്റിടങ്ങളിലേക്ക് മാറിപ്പോകുന്നവരുടെയും എണ്ണം മേഖലയിൽ ഏറിവരുകയാണ്. നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ആനകളെ കാട്ടിലേക്ക് കയറ്റി.
കഴിഞ്ഞ മൂന്ന് ദിവസമായി മരുതറോഡ്, പുതുശേരി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ തമ്പടിച്ച മൂന്ന് കാട്ടാനകളെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കാടുകയറ്റി വിട്ടത്. കൊട്ടേക്കാട്, പാടലിക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ ഉൾപ്പെടെ കാട്ടാനശല്യം രൂക്ഷവുമായിരുന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.ജി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ആർ.ആർ.ടി സംഘവും വാച്ചർമാരും ചേർന്ന് കാട്ടാനകളെ കാടു കയറ്റി വിട്ടത്. ഇത്തരം താൽക്കാലിക പരിഹാരങ്ങൾക്കൊണ്ട് പ്രയോജനമില്ലെന്നാണ് നാട്ടുകാർ ഇപ്പോൾ പരിതപിക്കുന്നത്.