CrimeDeathEditor's ChoiceKerala NewsLatest NewsLocal NewsNews
പാലക്കാട് ദുരഭിമാനക്കൊല,യുവാവിനെ വെട്ടികൊലപ്പെടുത്തി.

പാലക്കാട് / പാലക്കാട്ട് തേങ്കുറിശിക്ക് സമീപം യുവാവിനെ വെട്ടികൊലപ്പെടുത്തി. തേങ്കുറിശി സ്വദേശിയായ അനീഷാണ് കൊല്ലപ്പെട്ടത്. മൂന്നുമാസം മുൻപാണ് അനീഷിന്റെ വിവാഹം നടന്നത്. കൊലപാതകത്തിന് പിന്നിൽ പെൺകുട്ടിയുടെ ബന്ധുക്കൾ ആണെന്നാണ് പോലീസ് സംശയിക്കുന്നത്. ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. തേങ്കുറിശിക്ക് സമീപം മാനാംകുളമ്പിലാണ് കൊലപാതകം നടന്നത്. പെൺകുട്ടിയുടെ ബന്ധുക്കളാണ് കൊലപാതകം നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സ്‌കൂൾ പഠനം മുതൽ പ്രണയത്തിലായിരുന്ന പെൺകുട്ടിയെ അനീഷ് റജിസ്‌റ്റർ വിവാഹം ചെയ്‌തതോടെ യുവതിയുടെ വീട്ടിൽ നിന്നും എതിർപ്പുണ്ടായിരുന്നു.