പാന്‍ഡോറ പേപ്പേഴ്‌സ്: ഐപിഎല്‍ ടീമുകളും നിരീക്ഷണത്തില്‍
മുംബൈ: കള്ളപ്പണം വെളുപ്പിക്കാന്‍ ക്രിക്കറ്റും ചില ബിസിനസുകാര്‍ മറയാക്കുന്നു. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റിവ് ജേര്‍ണലിസ്റ്റ് (ഐസിഐജെ) പുറത്തുവിട്ട പാന്‍ഡൊറ രേഖഖളിലൂടെയാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്‌സ് എന്നീ ടീമുകളിലേക്ക് ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്‌സില്‍ നിന്നും നിക്ഷേപം എത്തിയിട്ടുണ്ടെന്നാണ് ഐസിഐജെ വെളിപ്പെടുത്തയിരിക്കുന്നത്.
ബ്രിട്ടീഷ് പൗരന്മാരായ ഇന്ത്യന്‍ വംശജരാണ് ടീമുകളില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. ഇവര്‍ക്ക് ഐപിഎല്ലിന് ഹരിശ്രീ കുറിച്ച ലളിത് മോദിയുമായി അടുത്തബന്ധമുണ്ടെന്നും മാധ്യമപ്രവര്‍ത്തകര്‍ പുറത്തുവിട്ട രേഖകളില്‍ പറയുന്നു.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മേത്ത എന്നിവരെല്ലാം പാന്‍ഡോറ പേപ്പേഴ്‌സ് പുറത്തുവിട്ട രേഖകള്‍ പ്രകാരം അനധികൃത സമ്പാദ്യം വിദേശരാജ്യങ്ങളില്‍ നിക്ഷേപിച്ച ആളുകളാണ്. ഇത്തരത്തില്‍ മുന്നൂറിലധികം ഇന്ത്യക്കാരാണ് കള്ളപ്പണം വിദേശരാജ്യങ്ങളില്‍ ഒളിപ്പിച്ചിരിക്കുന്നതെന്നാണ് പാന്‍ഡോറ പേപ്പേഴ്‌സ് പറയുന്നത്.