Latest NewsMovieNationalUncategorized
കൊറോണ വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ നടൻ പരേഷ് റാവലിന് കൊറോണ

ന്യൂ ഡെൽഹി: കൊറോണ വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ പ്രമുഖ ബോളിവുഡ് നടൻ പരേഷ് റാവലിന് കൊറോണ സ്ഥിരീകരിച്ചു. താരം തന്നെയാണ് കൊറോണ പോസിറ്റീവായ വിവരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ആഴ്ചകൾക്ക് ശേഷമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
”നിർഭാഗ്യവശാൽ, എനിക്ക് കോവിഡ് പോസിറ്റീവായി. അവസാനത്തെ 10 ദിവസങ്ങളിൽ ഞാനുമായി ബന്ധപ്പെട്ടവരൊക്കെ സ്വയം ടെസ്റ്റ് ചെയ്യണം.”- റാവൽ തന്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.
മാർച്ച് ഒൻപതിനാണ് ആദ്യ ഡോസ് വാക്സിൻ പരേഷ് റാവൽ സ്വീകരിക്കുന്നത്. നരേന്ദ്ര മോദിക്കും ആരോഗ്യ പ്രവർത്തകർക്കും നന്ദി പറഞ്ഞുകൊണ്ട് കുറിപ്പും പങ്കുവെച്ചിരുന്നു. താരത്തിന്റെ ഭാര്യയും നടിയുമായ സ്വരൂപ് റാവലും വാക്സിൻ സ്വീകരിച്ചു.