CovidHealthKerala NewsLatest NewsLocal NewsNews
പരിയാരം മെഡിക്കൽ കോളജിൽ കൊവിഡ് വ്യാപനം രൂക്ഷമായി, ജനറൽ വാർഡിലെ എട്ട് രോഗികളടക്കം 12 പേർക്ക് കോവിഡ്.

പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ കൊവിഡ് വ്യാപനം രൂക്ഷമായി. പരിയാരം മെഡിക്കൽ കോളജിലെ ജനറൽ വാർഡിലുള്ള രോഗികൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജനറൽ വാർഡിലെ എട്ട് രോഗികളടക്കം 12 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജിലെ 57 ആരോഗ്യ പ്രവർത്തകർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുന്നൂറോളം പേർ നിരീക്ഷണത്തിലുമാണ്.
ജനറൽ വാർഡിൽ കിടത്തി ചികിത്സയിലുണ്ടായിരുന്ന എട്ട് രോഗികൾക്കും മൂന്ന് കൂട്ടിരിപ്പുകാർക്കും ആണ് കൊവിഡ് ബാധ ഉണ്ടായത്. ഹൃദയാലയയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഹൃദ്രോഗിയുടെ പരിശോധനാ ഫലവും പോസിറ്റീവായി. ജനറൽ വാർഡിൽ 10 പേരാണ് ഉണ്ടായിരുന്നത്. കൊവിഡ് ബാധിക്കാത്തവരെ വാർഡിൽ നിന്ന് ഇതോടെ മാറ്റി. എട്ടാം നിലയിലെ ജനറൽ വാർഡ് ഇതോടെ കൊവിഡ് വാർഡായി. കൂട്ടിരിപ്പുകാർ സന്ദർശിച്ച ആശുപത്രി പരിസരത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.