ബിജെപിക്കാരന്റെ മകളെന്ന നാടകത്തില്‍ എനിക്ക് പങ്കില്ല, പൃഥ്വിരാജിന്റെ ആരാധികയെന്ന് അഹാന

നടി അഹാനയെ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ബ്രഹ്മം എന്ന ചിത്രത്തില്‍ നിന്ന് ഒഴിവാക്കി എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ആരോപണത്തില്‍ പ്രതികരണവുമായി നടി രംഗത്ത് വന്നിരിക്കുകയാണ് .
തനിക്ക് ഈ വിഷയത്തില്‍ യാതൊരു പങ്കുമില്ലെന്നും പൃഥ്വിരാജിന്റെ വലിയ ആരാധിക ആണെന്നും അഹാന പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം. നേരത്തെ താരം ബിജെപിക്കാരനായ കൃഷ്ണകുമാറിന്റെ മകളായതിനാലാണ് ഭ്രമം എന്ന പൃഥ്വിരാജ് സിനിമയില്‍ നിന്നും പുറത്തായത് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
ഈ നാടകത്തില്‍ എനിക്ക് ഒന്നും തന്നെ ചെയ്യാനില്ല. ഞാന്‍ ഇപ്പോള്‍ പോണ്ടിച്ചേരിയിലാണ്. എന്റെ മുഖവും വെച്ചുള്ള എന്തെങ്കിലും വാര്‍ത്തകള്‍ കണ്ടാല്‍ അത് ദയവായി അവഗണിക്കണം. ഞാന്‍ ഒരു കടുത്ത പൃഥ്വിരാജ് ആരാധികയാണ്. പൃഥ്വിരാജ് സിനിമയിക്കലേക്ക് വന്ന നാള്‍ മുതല്‍ ഞാന്‍ അദ്ദേഹത്തിന്റെ ആരാധികയാണ്.
ചില സമയത്ത് അത് അങ്ങനെയാണ്. നമ്മള്‍ ഒന്നും തന്നെ ചെയ്യാത്ത കാര്യങ്ങളിലേക്ക് നമ്മുടെ പേര് വലിച്ചിഴക്കപ്പെടും. ഞാന്‍ ഒരുപാട് ആഗ്രഹിക്കുന്ന കാര്യമാണ് പൃഥ്വിരാജിനൊപ്പം ഒരുമിച്ച് അഭിനയിക്കാന്‍. ഈ തെറി വിളിക്കാന്‍ വരുന്നവര്‍ അതിപ്പോ ഇഇടതാണെലും വലതാണേലും ആദ്യം നേരെ നോക്കണം. എന്നിട്ടു വേണം തെറി വിളിക്കാന്‍ പോകാന്‍.