CrimeDeathKerala NewsLatest NewsLaw,

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായിരുന്ന അനന്യ കുമാരി അലക്‌സിന്റെ സുഹൃത്തും ആത്മഹത്യ ചെയ്തു

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായിരുന്ന അനന്യ കുമാരി അലക്‌സിന്റെ സുഹൃത്തും ആത്മഹത്യ ചെയ്തു. ലിജു എന്നയാളാണ് ആത്മഹത്യ ചെയ്തത്. സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ലിജുവിനെ കണ്ടത്. പങ്കാളിയായ അനന്യ ജീവനൊടുക്കിയതില്‍ മനംനൊന്താണ് ലിജു ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരത്ത് ബ്യൂട്ടി പാര്‍ലര്‍ നടത്തി വരികയായിരുന്ന ലിജു കഴിഞ്ഞ കുറച്ചുകാലമായി അനന്യ കുമാരി അലക്‌സിനൊപ്പം ഇടപ്പള്ളിയിലെ ഫ്‌ലാറ്റിലാണ് താമസിച്ചു വന്നത്. അനന്യ ആത്മഹത്യ ചെയ്തത് ആദ്യം കണ്ടത് ലിജു തന്നെയായിരുന്നു. തന്റെ പങ്കാളിക് നീതി ലഭിക്കാനായി ഏതറ്റം വരയും പോകാന്‍ താന്‍ തയ്യാറാണെന്ന് ലിജു തന്നെ പറഞ്ഞിരുന്നു. ഇതിനിടയിലാണ് ലിജു മരണപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു അനന്യയുടെ സംസ്‌കാര ചടങ്ങുകള്‍. അതില്‍ പങ്കെടുത്ത്തിന് ശേഷം ഇന്നലെ വൈകുന്നേരത്തോടെയാണ് ലിജു തൈക്കൂടത്ത് താമസിക്കുന്ന സുഹൃത്തിന്റെ വീട്ടില്‍ പോയത്. പിന്നീട് വീട്ടില്‍ ആരും ഇല്ലാത്ത സമയമാണ് ലിജു ആത്മഹത്യ ചെയ്തത്. അതേസമയം അനന്യക്ക് പുറകേ ലിജുവും ജീവനൊടുക്കിയതിന്റെ ഞെട്ടലിലാണ് ട്രാന്‍സ്ജന്‍ഡര്‍ സമൂഹം. രണ്ടു പേരുടേയും ജീവന്‍ നീതി ലഭിക്കണമെന്ന ആവശ്യവുമായി ട്രാന്‍സ്ജന്‍ഡര്‍സ് രംഗത്ത് വന്നിട്ടുണ്ട്.

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ ജോക്കി കൂടിയായിരുന്ന അനന്യ കഴിഞ്ഞ ദിവസമായിരുന്നു ശാരീരിക മാനസിക സമര്‍ദം മൂലം കൊച്ചിയിലെ ഫ്‌ലാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. .അതേസമയം തന്റെ ശസ്ത്രക്രീയയില്‍ വന്ന പിഴവിനെ പറ്റി മുമ്പ് അനന്യ സമൂഹ മാധ്യാമത്തില്‍ കുറിച്ചിരുന്നു.വാക്കുകള്‍ ഇങ്ങനെ 2020 ജൂണ്‍ 14ന് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. ഒരു വര്‍ഷവും ഒരു മാസവും പിന്നിടുമ്ബോഴും ഒരു സമയത്തിനപ്പുറം എഴുന്നേറ്റ് നില്‍ക്കാനോ, ഉറക്കെ തുമ്മാനോ പൊട്ടിക്കരയാനോ കഴിയുന്നില്ല. ശസ്ത്രക്രിയ ചെയ്ത് തരാമെന്ന ഉറപ്പില്‍ ഡോക്ടറെ സമീപിച്ച എനിക്ക് മെഡിക്കല്‍ നെഗ്ലിജന്‍സ് ആണ് ഉണ്ടായത്.

സമാനമായി ശസ്ത്രക്രിയയില്‍ പരാജയപ്പെട്ട് ഗുരുതര പ്രശ്നം നേരിടുന്ന മറ്റ് പലരും ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞു.ഇതിന് പുറമെ ഏപ്രില്‍ മാസത്തില്‍ ശസ്ത്രക്രീയമൂലമുള്ള പ്രശ്നങ്ങള്‍ മൂലം വീണ്ടും ആശുപത്രിയില്‍എത്തിയ അനന്യ ഫെയ്സ്ബുക്കിലൂടെ തന്റെ അവസ്ഥ പൊതുസമൂഹത്തെ അറിയിച്ചിരുന്നു. അനന്യയുടെ മരണത്തെ തുടര്‍ന്ന് നിരവധി പേര്‍ പ്രതികരണവുമായി വന്നിരുന്നു.

അതേസമയം ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം കണ്ടെത്താന്‍ അടിയന്തര അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍മാരോട് ആവശ്യപ്പെിടുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതില്‍ പാളിച്ച പറ്റിയതിനാലും മാനസികമായ സമര്‍ദവുമാണ് അനന്യയെ ആത്മഹത്യയിലേക്ക് നയിച്ചതൊണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ അനന്യയുടെ സുഹൃത്തും ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button