‘ഞാന്‍ കര്‍ഷക സമരത്തിനൊപ്പം’; ഒടുവില്‍ പാര്‍വതിയും

താന്‍ കര്‍ഷക സരമത്തിനൊപ്പമെന്ന് നടി പാര്‍വതി തിരുവോത്ത്. വര്‍ത്തമാനം എന്ന സിനിമയുമായി ബന്ധപ്പെട്ട് മീഡിയവണ്‍ നടത്തിയ അഭിമുഖത്തിലായിരുന്നു പാര്‍വതിയുടെ പ്രതികരണം. ഇത്തരം വിഷയങ്ങളെക്കുറിച്ച് അഭിനേതാക്കളും സെലിബ്രിറ്റികളും മാത്രമല്ല സംസാരിക്കേണ്ടത്. സംവിധായകരും എഴുത്തുകാരുമെല്ലാം സംസാരിക്കണം. എല്ലാവരുടെയും ശബ്ദം പ്രധാനമാണെന്നും പാര്‍വതി പറഞ്ഞു.
‘പ്രതികരിക്കുന്ന ആളുകള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കേരളത്തിലാണ് എന്നാണ് എനിക്ക് തോന്നുന്നത്. നമ്മള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കേണ്ടത് കുറേക്കൂടി സ്വാധീനമുള്ള ഇന്‍ഡസ്ട്രീസിനെയാണ്. അവര്‍ ഒരു ഗുണവുമില്ലാത്ത കാര്യങ്ങളാണ് ട്വിറ്ററിലൂടെ ചെയ്യുന്നത്.
അതിനെ സംബന്ധിച്ച് വരുന്ന എല്ലാ പ്രത്യാഘാതങ്ങളും ഏറ്റെടുക്കാന്‍ തയ്യാറുള്ള ആളുകൂടിയാണ് ഞാന്‍. അത് ചെയ്യണ്ട എന്നൊരാള്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ നമുക്ക് ഫോഴ്‌സ് ചെയ്ത് ചെയ്യിപ്പിക്കാന്‍ സാധിക്കില്ല.അവര്‍ ചെയ്യാത്തതുകൊണ്ടുള്ള പ്രത്യാഘാതങ്ങള്‍ കൂടി അനുഭവിക്കേണ്ടി വരുന്നത് നമ്മളെല്ലാവരും കൂടിയാണ്. എല്ലാവരും ഇതിനെക്കുറിച്ച് സംസാരിക്കണം.ആ ശബ്ദത്തിനെല്ലാം പ്രാധാന്യമുണ്ട്,’ പാര്‍വതി പറഞ്ഞു.