Latest NewsNationalWorld

പെഗസസില്‍ അന്വേഷണം; ഹരജി അടുത്തയാഴ്ച പരിഗണിക്കുമെന്ന്​ സുപ്രീംകോടതി

ന്യൂഡല്‍ഹി: പെഗസസ്​ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച്‌​ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട്​ സമര്‍പ്പിച്ച ഹരജി അടുത്തയാഴ്ച പരിഗണിക്കുമെന്ന്​ സുപ്രീംകോടതി. ചീഫ്​ ജസ്റ്റിസ്​ എന്‍.വി.രമണയാണ്​ ഇക്കാര്യം അറിയിച്ചത്​. മാധ്യമ പ്രവര്‍ത്തകര്‍, രാഷ്​ട്രീയനേതാക്കള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരുടെയെല്ലാം ഫോണ്‍ പെഗസസ്​ ഉപയോഗിച്ച്‌​ ചോര്‍ത്തിയെന്ന്​ വ്യക്​തമായിരുന്നു.

മുതിര്‍ന്ന മാധ്യമ​പ്രവര്‍ത്തകരായ എന്‍.റാം, ശശി കുമാര്‍ എന്നിവരാണ്​ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട്​ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്​. ഹരജി എത്രയും ​പെ​ട്ടെന്ന്​ ലിസ്റ്റ്​ ചെയ്യണമെന്ന്​ ഇവര്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്​ മേലുള്ള കടന്നു കയറ്റമാണ്​ പെഗസസ്​ ഫോണ്‍ ചോര്‍ത്തലിലൂടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വാദിച്ചു.

പെഗസസ്​ ചോര്‍ത്തല്‍ നടന്നുവെന്ന സംശയിക്കുന്ന ഫോണുകള്‍ പരിശോധനക്ക്​ വിധേയമാക്കിയെന്നും ഹരജിയില്‍ പറയുന്നുണ്ട്​. ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ സുരക്ഷാലാബില്‍ നടത്തിയ പരിശോധനയിലാണ്​ ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടെന്ന്​ കണ്ടെത്തിയത്​.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button