മലേഷ്യയിലേക്ക് സഞ്ചാരികളെ ആകര്‍ഷിച്ച് പെനാങ് കണ്‍വന്‍ഷന്‍
NewsKeralaNational

മലേഷ്യയിലേക്ക് സഞ്ചാരികളെ ആകര്‍ഷിച്ച് പെനാങ് കണ്‍വന്‍ഷന്‍

കൊച്ചി / കോവിഡ് പ്രതിസന്ധിക്ക് വിരാമമിട്ട് വീണ്ടും സഞ്ചാരികളെയും ചലച്ചിത്ര മേഖലയെയും സ്വാഗതം ചെയ്യാനൊരുങ്ങി മലേഷ്യ. മലേഷ്യയിലെ പെനാങ്ങ് കണ്‍വന്‍ഷന്‍ & എക്‌സിബിഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് വാര്‍ഷിക പെനാങ്ങ് റോഡ്‌ഷോ കൊച്ചിയില്‍ നടന്നു. മലേഷ്യയിലെ ഏറ്റവും വലിയ സഞ്ചാര വിപണിയായ പെനാങിന്റെ പ്രത്യേകതകളും ആകര്‍ഷണങ്ങളും ഉള്‍പ്പെടുത്തിയാണ് റോഡ്‌ഷോ സംഘടിപ്പിച്ചത്. വിനോദ സഞ്ചാരം, ബിസിനസ് ഈവന്റുകള്‍, വിവാഹം, ഷൂട്ടിംഗ്, ഈവന്റുകള്‍ എന്നിവയിലേക്ക് ഇന്ത്യന്‍ സഞ്ചാരികളെയും ട്രാവല്‍ ഏജന്റുമാരെയും ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് റോഡ് ഷോ സംഘടിപ്പിച്ചത്.

പെനാങില്‍ നിന്നുള്ള 25 രജിസ്റ്റേര്‍ഡ് സെല്ലേഴ്‌സും ഇരുന്നൂറോളം ബയേഴ്‌സും റോഡ്‌ഷോയില്‍ പങ്കെടുത്തു. പെനാങ്ങ് മുഖ്യമന്ത്രി, ടൂറിസം & ക്രിയേറ്റിവ് ഇക്കോണമി വകുപ്പ് സഹമന്ത്രി എന്നിവര്‍ വെര്‍ച്വലായി റോഡ ്‌ഷോയില്‍ പങ്കെടുത്തു. ബിസിനസ് ഈവന്റിന്റെ ടോപ് 5 വിപണിയായി ഇന്ത്യ തുടരുകയാണെന്നും ഇന്ത്യയും പെനാങ്ങുമായുള്ള സൗഹൃദം കൂടുതല്‍ ദൃഢമാക്കി ബിസിനസ് രംഗത്ത് മുന്നേറ്റം നടത്താമെന്ന് പെനാങ്ങ് കണ്‍വന്‍ഷന്‍ &എക്‌സിബിഷന്‍ ബ്യൂറോ സി.ഇ.ഒ അശ്വിന്‍ ഗുണശേഖരന്‍ പറഞ്ഞു. ഇന്ത്യന്‍ യാത്രികരെ സ്വീകരിക്കാന്‍ പെനാങ്ങ് സജ്ജമായി കഴിഞ്ഞെന്നും തനത് ഭക്ഷണം അടക്കം എല്ലാവിധ ആതിഥ്യ മര്യാദകളോടെയും ഇന്ത്യന്‍ യാത്രികരെ സ്വാഗതം ചെയ്യുന്നതായി പെനാങ്ങ് ടൂറിസം & ക്രിയേറ്റിവ് ഇക്കോണമി വകുപ്പ് സഹമന്ത്രി യോ സൂന്‍ ഹിന്‍ പറഞ്ഞു. ടൂറിസം പുനരുജ്ജീവനത്തിനായി മൂന്ന് വര്‍ഷം നീളുന്ന ബിസിനസ് ഈവന്റുകള്‍ പെനാ ങ്ങ് റെജുവനേഷന്‍ പ്ലാന്‍ എന്ന പേരില്‍ നടപ്പാക്കുമെന്ന് പെനാങ്ങ് മുഖ്യമന്ത്രി ഷോ കന്‍യോ ഉറപ്പ് നല്‍കി.

Related Articles

Post Your Comments

Back to top button