Editor's ChoiceKerala NewsLatest NewsNationalNews
ചൂഷണം,തട്ടിപ്പ്,കൊള്ളപ്പലിശ,വ്യക്തിഗത വായ്പകൾ നൽകുന്ന ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് നീക്കി

ഹൈദരാബാദ്/ ചൂഷണങ്ങളുടെയും, തട്ടിപ്പുകളുടെയും, വായ്പ്പയുടെ പേരിലുള്ള കൊള്ള പലിശകളുടെയും, പരാതികളും, കേസുകളും രാജ്യത്ത് വർധിച്ചു വന്ന സാഹചര്യത്തിൽ വ്യക്തിഗത വായ്പകൾ നൽകുന്ന ആപ്പുകൾ ഗൂഗിൾ തങ്ങളുടെ പ്ലേസ്റ്റോറിൽനിന്ന് തൂക്കിയെടുത്ത് വെളിയിലെറിഞ്ഞു.
വ്യക്തിഗത വായ്പകൾ നൽകുന്ന ആപ്പുകൾ ഉപയോക്തൃ സുരക്ഷാ നയങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെന്ന് ഗൂഗിൾ വൈസ് പ്രസിഡന്റ് സുസെൻ ഫ്രേ തുടർന്ന് വെളിപ്പെടുത്തി.
തട്ടിപ്പുകളുടെ ബന്ധപ്പെട്ട് വിവിധ സംസ്ഥാന സർക്കാരുകളും, കേന്ദ്ര ഏജൻസികളും നടത്തുന്ന അന്വേഷണത്തിൽ പൂർണസഹകരണ മുണ്ടാകുമെന്നും ഉപയോക്താക്കളുടെ സുരക്ഷ, സ്വകാര്യത എന്നിവയ്ക്കാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്നും ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.