വളര്‍ത്തു മൃഗങ്ങള്‍ക്ക് ലൈസന്‍സ് നടപടിക്രമം വേഗത്തിലാക്കണം; ഹൈക്കോടതി
കൊച്ചി: വളര്‍ത്തു മൃഗങ്ങള്‍ക്ക് ലൈസന്‍സ് വേഗത്തിലാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. മൃഗ സംരക്ഷണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഇതിനായി സര്‍ക്കാര്‍ അടിയന്തരമായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിടുണ്ട്. അതേസമയം തൃക്കാക്കര നഗരസഭയ്ക്ക് കീഴിലുണ്ടായ സംഭവത്തെ തുടര്‍ന്ന് തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും ഇതിനായി സ്ഥലം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങള്‍ തൃക്കാക്കര നഗരസഭ കൈക്കൊള്ളണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
എന്നാല്‍ തൃക്കാക്കര നഗരസഭാധികൃതര്‍ വന്ധ്യംകരിച്ച തെരുവ് നായ്ക്കളുടെ എണ്ണമോ മറ്റനുബന്ധ വിവരങ്ങളോ നല്‍കാന് ഇതുവരെ തയ്യാറായിട്ടില്ലെന്നും സംസ്ഥാനത്താകെ 7 അംഗീകൃത സംരക്ഷണ കേന്ദ്രങ്ങളെ തെരുവ് നായ്ക്കള്‍ക്കായുളളൂ എന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ അറിയിച്ചു.