ഫൈസറിന്റെ കോവിഡ് വാക്സിൻ 95 ശതമാനം സക്സസ്.

ഫൈസറിന്റെ കോവിഡ് വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന അവകാശവാദവുമായി ബഹുരാഷ്ട്ര മരുന്നുകമ്പനി രംഗത്ത് വന്നതായി റിപ്പോർട്ട്. തങ്ങളുടെ കോവിഡ് വാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിന്റെ അന്തിമ പരിശോധനയിൽ വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്നു കണ്ടെത്തിയെന്നാണു കമ്പനി അവകാശപ്പെടുന്നത്. മുതിർന്ന ആളുകളിലും ഗുരുതര രോഗമുള്ളവരിലും വാക്സിൻ പരീക്ഷിക്കുമ്പോൾ അണുബാധയുണ്ടായില്ലെന്നും കമ്പനി പത്രക്കുറിപ്പിൽ പറയുന്നു.വാക്സിനെടുത്ത എട്ടുപേര്‍ക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്. വാക്സിന്റെ കാര്യക്ഷമത 95 ശതമാനമാണെന്ന് ഇതോടെ യാണ് വ്യക്തമായതെന്ന് ഫൈസര്‍ പറയുന്നു. പരീക്ഷണ ത്തില്‍ പങ്കാളിക ളായ 43,000 വോളന്റിയര്‍മാരില്‍ 170 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 162 പേര്‍ക്കും വാക്സിനെന്ന പേരില്‍ മറ്റുവസ്തുവാണ് നല്‍കിയത്.
കോവിഡിനെതിരെ വികസിപ്പിച്ചെടുത്ത വാക്സിൻ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്നു ഫൈസർ നേരത്തെ വെളിപ്പെടുത്തിയി രുന്നതാണ്. ജർമൻ പങ്കാളിയായ ബയോടെക്കുമായി ചേർന്ന് നടത്തിയ ക്ലിനിക്കൽ ട്രയലിൽ വാക്സിന് ഗൗരവമേറിയ പാർശ്വഫലങ്ങൾ ഉള്ളതായി കണ്ടെത്തിയില്ലെന്നും അടിയന്തര ഉപയോഗത്തിനായി യുഎസ് അധികൃതരുടെ അനുമതി ഈ മാസം തന്നെ തേടുമെന്നും ഫൈസർ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) അനുമതി ലഭിച്ചാൽ ഉടൻ വാക്സിൻ പുറത്തിറക്കും.