കടകളിൽ ഗ്ലൗസ് നിർബന്ധം,മാസ്ക് ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ വർധിപ്പിക്കും

തിരുവനന്തപുരം: : സംസ്ഥാനത്ത് കൊവിഡ് ജാഗ്രത വർധിപ്പിക്കുന്നതിന്റെ ഭാഗമായി കർശന നടപടികളുമായി സർക്കാർ. മാസ്ക് ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കടകളിൽ കൃത്യമായ ശാരീരിക അകലം പാലിക്കണം. സാധനങ്ങൾ തൊട്ടുനോക്കുന്ന കടയാണെങ്കിൽ ഗ്ലൗസ് ധരിച്ചു മാത്രമേ പ്രവേശനം അനുവദിക്കാവൂ. കടകളിൽ സാനിറ്റൈസർ നിർബന്ധമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.കടകളിൽ ക്രമീകരണങ്ങൾ ഒരുക്കേണ്ട ചുമതല കട ഉടമയ്ക്കാണ്. ക്രമീകരണങ്ങൾ ഏർപ്പെടുത്താത്ത പക്ഷം നടപടിയെടുക്കും. ജനങ്ങൾക്ക് വിഷമമുണ്ടാകുമെങ്കിലും നിയന്ത്രണങ്ങളുടെ ബാധ്യത ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊവിഡ് എത്ര കാലം നമ്മുടെ കൂടെയുണ്ടാകുമെന്ന് പറയാനാകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, കുറച്ച് കാലം നമ്മോടൊപ്പം രോഗം ഉണ്ടാകുമെന്നും വ്യക്തമാക്കി.