Kerala NewsLatest NewsNews

ഏത് വിദഗ്ധനും ബി ജെ പി ആയാല്‍ ആ സ്വഭാവം കാണിക്കും: ഇ ശ്രീധരനെതിരെ മുഖ്യമന്ത്രി

ഏത് വിദഗ്ധനും ബി ജെ പി ആയാല്‍ ആ സ്വഭാവം കാണിക്കുമെന്ന് ഇ ശ്രീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ ശ്രീധരന്‍ ബി ജെ പിയില്‍ എത്തിയപ്പോള്‍ എന്തും വിളിച്ചുപറയുന്ന അവസ്ഥയിലായി, ഏത് വിദഗ്ധനും ബി ജെ പി ആയാല്‍ ആ സ്വഭാവം കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. പട്ടാമ്ബിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘എന്തും വിളിച്ച്‌ പറയാന്‍ പറ്റുന്ന അവസ്ഥയിലേക്ക് അദ്ദേഹം എത്തിയിട്ടുണ്ടാകും. അദ്ദേഹത്തിന് മറുപടി പറയാന്‍ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാം’ -മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വിധി വരുമ്ബോള്‍ എന്തെങ്കിലും പ്രശ്‌നം ഉയര്‍ന്നുവരുന്നെങ്കില്‍ എല്ലാവരുമായും ചര്‍ച ചെയ്ത് മാത്രമേ നടപ്പിലാക്കുകയുള്ളൂ. ബാക്കിയെല്ലാം വിധി വന്നതിനുശേഷം ചര്‍ച്ച ചെയ്യാം. ആശയക്കുഴപ്പം വേണ്ട. ഇപ്പോള്‍ ഒരു പ്രശ്‌നവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button