ലെെഫ് മിഷൻ പദ്ധതിയിൽ കേരളം പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന് കേന്ദ്രം.

ലെെഫ് മിഷൻ പദ്ധതിയുടെ കാര്യത്തിൽ കേരളം പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന് കേന്ദ്രം. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര അനുമതി ആവശ്യമായിരുന്നു. പ്രോട്ടോക്കോൾ ലംഘനം നടന്നിരുന്ന സാഹചര്യത്തിൽ ലെെഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ പരിശോധിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ ഭവനസമുച്ചയം നിർമിക്കാൻ സർക്കാരും യു.എ.ഇ സർക്കാരിന്റെ സന്നദ്ധസംഘടനയായ റെഡ് ക്രസന്റുമായുള്ള ധാരണാപത്രത്തിന്റെ മറവിൽ സ്വപ്നയും സംഘവും കോടികൾ കമ്മിഷൻ തട്ടിയതിനെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുകയാണ്. ഒരു കോടി രൂപ കമ്മിഷൻ നൽകിയതായി നിർമാണക്കരാറെടുത്ത യൂണിടാക് കമ്പനിയുടമ എൻ.ഐ.എയ്ക്ക് മൊഴി നൽകിയിരുന്നതാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് താനും സ്വപ്‌നയും ചേർന്ന് ബാങ്കിൽ ലോക്കർ തുറന്നതെന്നു ചാർട്ടേർഡ്അക്കൗണ്ടന്റ് വെളിപ്പെടുത്തുകയുണ്ടായി. സംഭവവുമായി ബന്ധപെട്ടു മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ലെെഫ് മിഷൻ പദ്ധതിയിൽ കേരളം പ്രോട്ടോക്കോൾ പാലിച്ചിലെന്നും കരാർ പരിശോധിക്കുമെന്നും കേന്ദ്രം ഇപ്പോൾ അറിയിച്ചിരിക്കുന്നത്.