വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കി ; പകരം മമതയുടെ ചിത്രം
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കി പശ്ചിമ ബംഗാള്‍ . പകരം മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ചിത്രം പതിച്ച സര്‍ട്ടിഫിക്കറ്റായിരിക്കും വിതരണം ചെയ്യുക. ഛത്തീസ്ഗഡിന് പിന്നാലെയാണ് ബംഗാളും പുതിയ നിലപാട് സ്വീകരിച്ചത് .
സംസ്ഥാനങ്ങള്‍ പണം നല്കി വാക്സിന് വാങ്ങുന്നതിനാലാണ് മോദിയുടെ ചിത്രം ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ മൂന്നാംഘട്ടത്തില്‍ കോവിഡ് വാക്സിന് സ്വീകരിക്കുന്നവര്‍ക്ക് മാത്രമാണ് മമതയുടെ ചിത്രം പതിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കുക. സംസ്ഥാനത്ത് മൂന്നാംഘട്ടത്തില്‍ വാക്സിന് നല്‍കുന്നത് 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്കായിരിക്കും.
കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡില്‍ നേരത്തേ കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ ചിത്രം പതിച്ച സര്‍ട്ടിഫിക്കറ്റാണ് പകരം നല്കി വരുന്നത് . വാക്സിന് വിതരണത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ചിത്രം മാറ്റുന്നതെന്ന് ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു .
അതെ സമയം പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് മോദിയുടെ ചിത്രം പതിച്ച വാക്സിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നുവെന്നായിരുന്നു ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് മോദിയുടെ ചിത്രം പതിച്ച വാക്സിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നുവെന്നായിരുന്നു പരാതി ഉയര്‍ത്തിയത് .