രാഹുല്‍ ഗാന്ധി മാന്യനാണ്, പുകഴ്ത്തി പിണറായി വിജയന്‍

ആലപ്പുഴ: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ മാന്യനായ അഖിലേന്ത്യാ നേതാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്ബോഴാണ് പിണറായി രാഹുലിനെ പുകഴ്‌ത്തിയത്. രാഹുലിനെ വിമര്‍ശിക്കാതിരുന്ന പിണറായി കോണ്‍ഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ചു.
ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ നയമാണെന്ന് പിണറായി പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളാനിടയാക്കിയത് യുഡിഎഫിനായുള്ള ഒത്തുകളിയാണെന്നും പിണറായി ആരോപിച്ചു. പറയുന്ന ന്യായങ്ങള്‍ വിശ്വസനീയമല്ല. അത് പിന്നീട് തെളിയും. ഇരട്ടവോട്ട് കോണ്‍ഗ്രസുകാര്‍ ചേര്‍ത്ത കാര്യമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞതെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണ പരിപാടികള്‍ക്കായി രാഹുല്‍ ഗാന്ധി കേരളത്തിലുണ്ട്. വിവിധ ജില്ലകളില്‍ രാഹുല്‍ പര്യടനം നടത്തും. ഇന്നലെ രാവിലെ 11ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധി ആദ്യം സെന്റ് തെരേസാസ് കോളേജിലെത്തി വിദ്യാര്‍ഥിനികളുമായുളള സംവാദത്തില്‍ പങ്കെടുത്തു.
പിന്നീട് വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിലും പങ്കെടുത്തു. വൈകീട്ട് നാലുമണിയോടെ ആലപ്പുഴയിലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധി അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്ബലപ്പുഴ, ഹരിപ്പാട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്തു. പര്യടനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് കോട്ടയം ജില്ലയിലും എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും.