CinemaDeathEditor's ChoiceKerala NewsLatest NewsLocal NewsNationalNews
പിന്നണി ഗായകൻ സീറോ ബാബു അന്തരിച്ചു.

പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായിരുന്ന സീറോ ബാബു അന്തരിച്ചു. 80 വയസായിരുന്നു. സിനിമയിലും നാടകങ്ങളിലുമായി നിരവധി ഹിറ്റ് ഗാനങ്ങള്‍ അടക്കം മുന്നൂറിലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട്.
1964-82 കാലഘട്ടങ്ങളിലാണ് കൊച്ചിക്കാരനായ കെ.ജെ ബാബു എന്ന സീറോ ബാബു സജീവമായി പാടിയിരുന്നത്. പതിനെട്ടാമത്തെ വയസില്‍ കുടുംബിനി എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് സിനമാ ലോകത്ത് ബാബു പ്രവേശിക്കുന്നത്. പിജെ ആന്റണിയുടെ ദൈവവും മനുഷ്യനും എന്ന നാടകത്തിലെ ഹിറ്റുഗാനത്തോടെയാണ് സീറോ ബാബു ശ്രദ്ധേയനാകുന്നത്. മലയാറ്റൂര്‍ മലയും കേറി, പ്രേമത്തിന് കണ്ണില്ല, മുണ്ടോന്‍ പാടത്ത് കൊയ്ത്തിന്, ലവ് ഇന്‍ കേരള തുടങ്ങിയ ബാബു പാടിയ പാട്ടുകളില്‍ ചിലവ മാത്രം. നിരവധി ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം ചെയ്തിട്ടുള്ള ബാബു ,മാടത്തരുവി, കാബൂളിവാല എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.