CrimeLatest NewsLaw,NationalNews
മാഫിയ ഡോണ്‍ ആകാന്‍ ആഗ്രഹം, കയ്യോടെ പൊക്കി പോലീസ്
ലഖ്‌നൗ: ക്രിമിനല്‍ സംഘത്തിന്റെ തലവനാകാന്‍ ആഗ്രഹിച്ച യുവാവിനെ പോലീസ് പിടികൂടി. മാഫിയ ഡോണ്‍ ആകണമെന്ന തന്റെ ആഗ്രഹം പറഞ്ഞ് തോക്കുചൂണ്ടുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച യുവാവിനെയാണ് പോലീസ് പിടികൂടിയത്.
ഗാസിയാബാദ് സ്വദേശി റിതിക് മാലികാണ് തന്റെ ആഗ്രഹം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. പടിഞ്ഞാറന്‍ യുപിയിലെ മാഫിയ ഡോണ്‍ ആകണമെന്ന് പറഞ്ഞ് ബോളിവുഡ് ഗാനം പാടിയുള്ള വീഡിയോയാണ് ഇയാള്‍ പോസ്റ്റ് ചെയ്തത്.
വീഡിയോ ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇയള്‍ക്കെതിരെ കേസ് എടുക്കുകയായിരുന്നു. ജനങ്ങളില്‍ ഭയം തോന്നിപ്പിക്കാനാണ് താന്‍ വീഡിയോ പ്രചരിപ്പിച്ചതെന്നും അതേസമയം തന്റെ കൈയിലെ തോക്കില്‍ ഒന്ന് കളി തോക്കാണെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി.