Kerala NewsLatest News

കളക്ടറേറ്റിലേക്ക് ഫ്രറ്റേണിറ്റി നടത്തിയ മാര്‍ച്ചില്‍ സംഘഷം

മലപ്പുറം: ഫ്രറ്റേണിറ്റി നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘഷം. ജില്ലയില്‍ ഹയര്‍ സെക്കന്ററി സീറ്റ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. ഈ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.

സംഘര്‍ഷത്തില്‍ പതിനേഴാളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കളക്ടറേറ്റ് ഉപരോധത്തിനിടെ തള്ളിക്കായറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയായിരുന്നു.

സംഭവത്തില്‍ ഫ്രറ്റേണിറ്റി ജില്ലാ നേതാക്കളായ ഡോ. എ കെ സല്‍മാന്‍ താനൂര്‍, ഹാദി ഹസ്സന്‍, മുഹമ്മദ് പൊന്നാനി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button