10 മാസത്തെ കുടിശ്ശിക ലഭിച്ചിട്ടില്ല; പട്ടിണി സമരം നടത്താനൊരുങ്ങി റേഷന്‍ വ്യാപാരികള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യകിറ്റ് വിതരണം നടത്തുന്നതില്‍ കമ്മീഷന്‍ കുടിശ്ശിക ലഭിക്കാത്തതിനെ തുടര്‍ന്ന് റേഷന്‍ വ്യാപാരികള്‍ സമരത്തിനിറങ്ങുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ ഓണകിറ്റ് ജനങ്ങള്‍ക് വിതരണം ചെയ്യുമ്പോള്‍ റേഷന്‍ വ്യാപാരികള്‍ മാത്രം ദുരിതത്തിലാകുകയാണ്. അതിനാല്‍ ഓണത്തിന് പട്ടിണി സമരങ്ങളുള്‍പ്പെടെ നടത്തി സര്‍ക്കാരിനെതിരെ പ്രതിഷേധം നടത്താനാണ് റേഷന്‍ വ്യാപാരികള്‍ ഉദ്ദേശിക്കുന്നത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളം പരിതാപകരമായ അവസ്ഥയിലേക്ക് മാറാന്‍ തുടങ്ങിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചത്.
എന്നാല്‍ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഭാഗമായി 10 മാസത്തെ കുടിശ്ശികയായി 51 കോടി രൂപ കുടിശ്ശിക ഇനത്തില്‍ വ്യാപാരികള്‍ക്ക് ലഭിക്കാനുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതേ സമയം കഴിഞ്ഞ ദിവസമാണ് ഓണകിറ്റ് സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാന്‍ തുടങ്ങിയത്.