കവി ചുനക്കര രാമൻകുട്ടി അന്തരിച്ചു.

പ്രശസ്ത കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി (84) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചുനക്കര കാര്യാട്ടിൽ കുടുംബാംഗവുമായിരുന്നു. വ്യവസായ വകുപ്പിൽ ജീവനക്കാരനായിരുന്ന ചുനക്കര രാമൻകുട്ടി ആകാശവാണിയിൽ ലളിതഗാനങ്ങളിലൂടെയാണ് ഗാന രചനയിൽ ശ്രദ്ധേയനാകുന്നത്. മലയാള നാടകങ്ങൾക്ക് നൂറുകണക്കിന് ഗാനങ്ങൾ എഴുതിയിട്ടുണ്ട്. 1978–ൽ ‘ആശ്രമം’ എന്ന സിനിമയിലൂടെയാണ് സിനിമ ലോകത്തേക്ക് കടക്കുന്നത്. സംസ്കാരം വ്യാഴാഴ്ച നടക്കും.
ഹൃദയവനിയിലെ ഗായികയോ,ദേവീ നിൻ രൂപം, സിന്ദൂരത്തിലകവുമായ്,ദേവദാരു പൂത്തു,തുടങ്ങിയ പ്രശസ്തമായ ഗാനങ്ങൾ ചുനക്കരയുടേതാണ്. 2015 ൽ സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി. ഭാര്യ : പരേതയായ തങ്കമ്മ. മക്കൾ : രേണുക, രാധിക, രാഗിണി, മരുമക്കൾ : സി.അശോക് കുമാർ ( ആരോഗ്യവകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ ), പി.ടി.സജി ( മുംബൈ റെയിൽവേ), കെ.എസ്. ശ്രീകുമാർ (സിഐഎഫ്ടി).