Kerala NewsLatest News
രണ്ടു ചോദ്യം, പെറ്റിയടിക്കാന്‍ ഇറങ്ങിയ പൊലീസ് വണ്ടിയെടുത്ത് ഓടി
പെറ്റിയടിക്കാന്‍ ഇറങ്ങിയ പൊലീസുകാരോട് യുവാവിന്റെ രണ്ടു ചോദ്യം അത് കേട്ട് പൊലീസ് വണ്ടിയെടുത്ത് ഓടി. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ലഭിച്ച അധികാരം ദുര്‍വിനിയോഗം ചെയ്യുന്ന പൊലീസ് നടപടികള്‍ അനുദിനം വര്‍ദ്ധിച്ചുവരികയാണ്. സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ കൃത്യമായി ജോലി ലഭിക്കാതെ ബുദ്ധിമുട്ടിലായ കൂലിപ്പണിക്കാരെ പോലും കനത്ത പിഴ അടപ്പിക്കുകയാണ് പൊലീസ്.
നിയമം പാലിക്കാത്ത ആറ്റിങ്ങല്‍ പൊലീസിനോട് അത്തരത്തില്‍ ചോദ്യം ചോദിക്കുന്ന യുവാവിന്റെ വീഡിയോ വൈറലായിരുന്നു. ശരിയായി നമ്പര്‍ പ്ലേറ്റ് വയ്ക്കാതെയും, പൊല്യൂഷന്‍ സര്‍ട്ടിഫിക്കേറ്റ് ഇല്ലാതെയും നിരത്തിലിറങ്ങിയ പൊലീസ് ജീപ്പിനെയാണ് യുവാവ് ചോദ്യം ചെയ്തത്.