കോവിഡ് രോഗികളുടെ സമ്പർക്കപട്ടിക തയ്യാറാക്കുന്നതിൽ നിന്ന് പോലീസ് പിന്മാറുന്നു.
NewsKeralaLocal News

കോവിഡ് രോഗികളുടെ സമ്പർക്കപട്ടിക തയ്യാറാക്കുന്നതിൽ നിന്ന് പോലീസ് പിന്മാറുന്നു.

തിരുവനന്തപുരം/ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ കോവിഡ് രോഗികളുടെ സമ്പർക്കപട്ടിക തയ്യാറാക്കുന്നതിൽ നിന്ന് പോലീസ് പിന്മാറുകയാണ്. ഡി.ജി.പിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വന്ന അവസ്ഥയിലാണ് പൊലീസ് പട്ടിക തയ്യാറാക്കാൻ രംഗത്ത് വരുന്നത്. എന്നാൽ, ഈ ഉത്തരവാദിത്വം പോലീസിനെ ഏൽപ്പിച്ചതിനെതിരെ ആരോഗ്യ വകുപ്പ് പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തുടർന്ന് പട്ടിക തയ്യാറാക്കാൻ കോവിഡ് രോഗികളുടെ ഫോൺ വിശദാംശങ്ങൾ പോലീസ് ശേഖരിക്കുന്നതും വിവാദങ്ങൾക്ക് ഇടയാക്കി.

കോവിഡ് രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കലിൽ പോലീസ് ഏർപെട്ടതോടെ ക്രമസമാധാന ശ്രമങ്ങളെ ഇത് ബാധിക്കുന്ന അവസ്ഥ വരെ ഉണ്ടായി. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ഡി.ജി.പിയുടെ ഉത്തരവ് ഉണ്ടാവുന്നത്. ഘട്ടം ഘട്ടമായി സമ്പർപട്ടിക തയ്യാറാക്കൽ ജോലി ആരോഗ്യ വകുപ്പിന് കൈമാറാനാണ് നിർദേശിച്ചിട്ടുള്ളത്.

Related Articles

Post Your Comments

Back to top button