Latest NewsNationalUncategorized
പുൽവാമയിൽ ഏറ്റുമുട്ടൽ ; മൂന്നു ഭീകരരെ സൈന്യം വധിച്ചു

പുൽവാമ: ജമ്മുവിലെ പുൽവാമ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്നു ഭീകരരെ സൈന്യം വധിച്ചു. പുൽവാമ ജില്ലയിലെ കാക്കാപോറയിലെ ഗാത്ത് മുഹല്ല ഏരിയയിലാണ് ഏറ്റുമുട്ടൽ നടന്നത്. സി.ആർ.പി.എഫ് വിഭാഗങ്ങൾ, പൊലീസ്, സൈന്യം എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. ഭീകരർ വെടിയുയർത്തിയതിന് പിന്നാലെ സുരക്ഷാ സേന തിരിച്ചടിക്കുകയായിരുന്നു.
ഒരു പെൺകുട്ടി ഉൾപ്പെടെ രണ്ട് പ്രദേശവാസികൾക്ക് ഏറ്റുമുട്ടലിനിടെ പരിക്കേറ്റു. ഇശ്റത്ത് ജാൻ (25), ഗുലാം നബി ദാർ (42) എന്നിവർക്കാണ് ഏറ്റുമുട്ടലിൽ പരിക്കേറ്റത്. ഇവരെ ശ്രീനഗറിലെ എസ്.എം.എച്ച്.എസ് ആശുപത്രിയിലേക്ക് മാറ്റി.
തെക്കൻ കശ്മീർ ജില്ലകളായ ഷോപ്പിയാൻ, പുൽവാമ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഭീകരരെ കണ്ടെത്താൻ ഈ വർഷം തുടർച്ചയായ തിരച്ചിലാണ് സൈന്യം നടത്തുന്നത്.