CinemaKerala NewsLatest NewsLaw,MovieMusic
പെപ്പേ വിവാഹിതനാകുന്നു; വിവാഹ നിശ്ചയ ചിത്രങ്ങള്‍ വൈറലാകുന്നു.
മലയാളികളുടെ പ്രീയപ്പെട്ട പെപ്പേയുടെ വിവാഹത്തെ കുറിച്ചാണ് സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയിലൂടെ മലയാളികളുടെ മനസ്സിലേക്ക് ഇറങ്ങി ചെന്ന കഥാപാത്രമായ പെപ്പേയെ അവതരിപ്പിച്ച ആന്റണി വര്‍ഗീസ് വിവാഹം ചെയ്യാന്‍ പോകുന്നത് അങ്കമാലി സ്വദേശി അനീഷ പൗലോസിനെയാണ്.
ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെയും ഹല്‍ദി ആഘോഷത്തിന്റെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുന്നത്.
നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും ഞായറാഴ്ച വിവാഹിതരാകുകയാണ് .അതേസമയം പെപ്പേയുടെ ജാന്‍ മേരി, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ആരവം സിനിമകളുടെ ചിത്രീകരണ പ്രവര്‍ത്തികള്‍ തുടരുകയാണ്.