സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വു​ക​ൾക്ക് ചില ജില്ലകളിൽ പുല്ലുവിലയോ?
NewsKeralaLocal News

സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വു​ക​ൾക്ക് ചില ജില്ലകളിൽ പുല്ലുവിലയോ?

കോ​വി​ഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രായമായ പോലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണം ഉറപ്പാക്കാൻ പൊ​ലീ​സ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി​ കൊണ്ടുള്ള സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വു​ക​ൾക്ക് ചില ജില്ലകളിൽ പുല്ലുവില. ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള 50 വ​യ​സ്സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​ പോലീസ് ഉദ്യോഗസ്ഥരെ ശ്ര​മ​ക​ര​മാ​യ ഡ്യൂ​ട്ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മേ​യ് 16ന് ​ഡി.​ജി.​പി ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ്പാ​ക്കാ​ൻ പ​ല ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​മാ​രും ഇതുവരെ തയ്യാറായിട്ടില്ല. ഇതിനു മുഖ്യ ഉദാഹരണമാണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സ്.​ഐ അ​ജി​ത​ൻ (55) ന്റെ മരണം.

ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അസുഖങ്ങൾ തനിക്കുണ്ടെന്ന് അജിതൻ മേലുദ്യോഗസ്ഥന്മാരെ അറിയിച്ചിരുന്നതാണ്. എന്നിട്ടും കോ​വി​ഡ് ഡ്യൂ​ട്ടി​യി​ൽ​നി​ന്ന് അജിതനെ ഒ​ഴി​വാ​ക്കി​യി​രുന്നില്ല. ഇക്കാര്യത്തിൽ പോലീസ് ഉദ്യോഗസ്ഥർ തന്നെ വി​വി​ധ വാ​ട്സ്ആ​പ്​ ഗ്രൂ​പ്പു​ക​ളി​ലൂ​ടെ ഇക്കാര്യം ഉ​ന്ന​യി​ച്ചിരിക്കുന്നു. അ​ജി​ത‍ന്റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് 50 വ​യ​സ്സ്​ ക​ഴി​ഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ കോ​വി​ഡ് ഫീ​ൽ​ഡ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ​നി​യാ​ഴ്ച ഡി.​ജി.​പി വീ​ണ്ടും സ​ർ​ക്കു​ല​ർ ഇ​റ​ക്കുകയുണ്ടായെങ്കിലും, ഞാ​യ​റാ​ഴ്​​ച​യും പലരെയും ക്രി​ട്ടി​ക്ക​ൽ ക​ണ്ട​യ്​​ൻ​മന്റ് സോ​ണി​ൽ ഉൾപ്പടെ ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു.
ഡ്യൂ​ട്ടി​ക്കാ​യി നിയോഗിക്കപ്പെടുന്നവരിൽ പ​കു​തിപ്പേർക്ക് ഡ്യൂട്ടിയും, പ​കു​തി​പേ​ര്‍ക്ക് വിശ്രമവും നൽകണമെന്ന ഡി ജി പി യുടെ പു​നഃ​ക്ര​മീ​കരണ ​നിർദേശവും മിക്ക ജില്ലകളിലും ന​ട​പ്പാ​യിട്ടില്ല. പ​തി​വ് വാ​ഹ​ന​പ​രി​ശോ​ധ​നയും, നി​സ്സാ​ര കാ​ര്യ​ങ്ങ​ള്‍ക്കുള്ള അ​റ​സ്​​റ്റ്​ എ​ന്നി​വ ഒ​ഴി​വാ​ക്ക​ണ​മെന്ന് ഡി ജി പി നിർദേശം നൽകിയത്, ജോലിഭാരം കുറക്കാനും, കൂടുതൽ പോലീസുകാർ കോവിഡ് ബാധിരാകുന്നതിനാലും, നിരവധിപ്പേർ നിരീക്ഷണത്തിൽ പോകേണ്ടിവരുന്ന സാഹചര്യത്തിലും ആയിരുന്നു. ഡി ജി പി യുടെ ഈ നി​ർ​ദേ​ശ​വും അ​വ​ഗ​ണി​ക്ക​പ്പെടുകയായിരുന്നു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നും വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത് പെ​റ്റി ഈ​ടാ​ക്കു​ന്ന​തി​നും പ്ര​ത്യേ​ക ടാർഗറ്റ് ദി​വ​സ​വും സ്​​റ്റേ​ഷ​നി​ൽ വി​ളി​ച്ചു ​ന​ൽ​കു​ന്നത് തുടരുകയാണ്.

Related Articles

Post Your Comments

Back to top button