നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ, കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീട്ടിൽ പൊലീസ് റെയ്ഡ്.

പത്തനാപുരം/ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പത്തനാ പുരത്തെ വീട്ടിൽ പൊലീസ് റെയ്ഡ്. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് പോലീസ് റെയ്ഡ്. റെയ്ഡ് നടക്കുമ്പോള്‍ ഗണേഷേ് കുമാര്‍ എം എൽ എ വീട്ടില്‍ ഇല്ലായിരുന്നു. റെയ്ഡിനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് ഗണേഷ് കുമാര്‍ ഒരു ന്യൂസ് ചാനലിനോട് പറഞ്ഞത്.നേരത്തെ ഗണേഷിന്റെ ഓഫീസ് സെക്രട്ടറി പ്രദീപിനെ ഇതേകേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നാണ് പ്രദീപിന് ജാമ്യം ലഭിച്ചത്. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീക്ഷണിപ്പെടുത്തിയ കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ സെക്രട്ടറി പ്രദീപ് കോട്ടത്തലക്ക് ഇന്ന് ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദി ച്ചിരുന്നു. കാസര്‍കോഡ് ജില്ലയില്‍ പ്രവേശിക്കരുത് എന്നും,കേസിലെ സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള ഉപാധിയോടെയാണ് ജാമ്യം നൽകിയത്. നേരത്തെ തന്റെ സെക്രട്ടറി പ്രദീപിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ ഗണേഷ് കുമാർ തനിക്കുള്ള അമർഷം എൽ ഡി എഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ജനുവരി 24നാണ് പ്രദീപ് കോട്ടത്തല നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ സ്വാധീനിക്കാനുള്ള ശ്രമം നടന്നത്. കാസര്‍കോട് താമസിച്ച ശേഷം കേസിലെ മാപ്പുസാക്ഷിയുടെ ബന്ധുവിനെ സമീപിച്ച ശേഷം കേസില്‍ ദിലീപിനനുകൂലമായി മൊഴി നല്‍കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് കത്ത് മുഖേനെയും ഫോണ്‍ മുഖേനയും ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ടായി. അന്വേഷണത്തിനൊടുവിൽ പ്രതി പ്രദീപാണ് എന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് കെ ബി ഗണേഷ് കുമാർ എം എൽ എ യുടെ വീട്ടിൽ നിന്നുള പോലീസ് പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റിനു ശേഷം വി ഐ പി പരിഗണയാണ് പോലീസ് പ്രദീപിന് നൽകി വന്നതെന്ന ആക്ഷേപം ഉയർന്നിരുന്നു. ചോദ്യം ചെയ്യൽ ഉണ്ടായെങ്കിലും, പ്രദീപ് കുറ്റങ്ങൾ നിഷേധി ക്കുകയായിരുന്നു എന്ന റിപ്പോർട്ട് ആണ് പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. കേസന്വേഷണം തുടങ്ങിയത് മുതൽ പ്രദീപിനെ സഹായിക്കുന്ന നിലപാടുകളാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന ആക്ഷേപവും ഉണ്ട്. ഇതിനിടെയാണ് ഗണേഷ് കുമാറിന്റെ വീട്ടിൽ റെയ്ഡ് നടക്കുന്നത്.