ക്ഷയരോഗിയെ മരുന്ന് കഴിപ്പിക്കണമെന്ന് പോലീസിന് ഓഫീസറുടെ കത്ത്;ട്രോളി സോഷ്യല്‍ മീഡിയ
തൃശ്ശൂര്‍:കോവിഡ് ഡ്യൂട്ടിയും, വി ഐ പി ഡ്യൂട്ടിയും, നാടൊട്ടുക്ക് നടക്കുന്ന മോഷണവും പിടിച്ചുപറിയും അന്വേഷിക്കേണ്ട ചുമതലയ്ക്ക് പുറമേ രോഗികളെ മരുന്ന് കഴിപ്പിക്കേണ്ട ചുമതലയും ഇപ്പോള്‍ പൊലീസുകാരുടെ ചുമലില്‍ വന്നുചേര്‍ന്നിരിക്കുകയാണ് .
സംഭവം ഇങ്ങനെ തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ് ഐക്ക് ലഭിച്ചിരിക്കുന്ന ഒരു കത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് .പോര്‍ക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഒഫീസറാണ് കുന്നംകുളം എസ് ഐക്ക് കത്ത് എഴുതിയത്. കത്തില്‍ പറയുന്നത് ഇങ്ങനെ ക്ഷയ രോഗമുള്ളയാള്‍ മരുന്ന് കഴിക്കുന്നില്ലന്നും കഴിപ്പിക്കാനുള്ള നടപടി എടുക്കണമെന്ന്.
വിവാദ നടപടിക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് .ടിബി രോഗി മരുന്ന് കഴിക്കാത്തതിനാല്‍ പൊതുജനാരോഗ്യ നിയമപ്രകാരം ഇയാളെക്കൊണ്ട് മരുന്ന് കഴിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.
അതേസമയം ഇനി കുടുംബാസൂത്രണം നടത്താത്തവരേയും കണ്ടു പിടിക്കേണ്ട പണി കൂടി പൊലീസിന്റെ തലയില്‍ വരുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്രോളുകള്‍.ഇതിന് പുറമെ ഗൂഗിള്‍ നോക്കി ഞങ്ങള്‍ തന്നെ മരുന്ന് കുറിച്ചോളാമെന്നും, അതിന് വേണ്ടി ഡോക്ടര്‍മാര്‍ മെനക്കെടേണ്ടന്നും പൊലീസുകാര്‍ പോലും പറഞ്ഞു തുടങ്ങിയെന്നാണ് അണിയറയിലെ സംസാരം.