CinemaCovidLatest News
കോവിഡ്; പൂവച്ചല്‍ ഖാദറിന്റെ ആരോഗ്യനില അതീവ ഗുരുതരം
തിരുവനന്തപുരം: കോവിഡ് ബാധയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഗാനരചയിതാവ് പൂവച്ചല്‍ ഖാദറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.
വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയത്. ന്യുമോണിയയോടൊപ്പം ശ്വാസതടസ്സവുമുള്ളതിനാല്‍ വെന്റിലേറ്ററിലാണ്. മരുന്നുകളോടു പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.