കെ എസ് ഇ ബിയിൽ പവർ ബ്രിഗേഡ് രൂപീകരിക്കുന്നു

കെ എസ് ഇ ബി യിൽ നിന്നും വിരമിച്ച ജീവനക്കാരെ ഉൾപ്പെടുത്തി പവർ ബ്രിഗേഡ് രൂപീകരിക്കാൻ തീരുമാനം. കെ എസ് ഇ ബി യുടെ പ്രവർത്തനം കോവിഡ് പ്രതിസന്ധി തീരുന്നതുവരെ കൂടുതൽ സുഗമമാക്കാൻ ആണ് പുതിയ തീരുമാനം. ഓരോ ഓഫീസുകളിലും മുൻപ് ജോലി ചെയ്തവരും നിലവിൽ സർവീസിൽ ഉള്ളവരുമായ ജീവനക്കാർ ആകും ബ്രിഗേഡിന്റെ ഭാഗമാകുക. ബ്രിഗേഡിന്റെ ഭാഗമായി ജോലിചെയ്യുന്ന വിരമിച്ച ജീവനക്കാർക്ക് പ്രതിദിനം 750 രൂപ ആകും വേതനം നൽകുക. ഇൻസിഡന്റ് കമാൻഡറുകളുടെ ചുമതലയിലാണ് ജീവനക്കാരെ അടിയന്തരമായി വിന്യസിക്കുക. പ്രസരണ വിഭാഗത്തിൽ ഇൻസിഡന്റ് കമാൻഡറാവുക ഇലക്ട്രിക്കൽ ഷർട്ട് ഡെപ്യൂട്ടി ചീഫ് എൻജിനീയർ ആയിരിക്കും. ഉൽപാദന വിഭാഗത്തിൽ ജനറേഷൻ സർക്കാർ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയരാണ് ഇൻസിഡന്റ് കമാൻഡർ. ഒരു റിസേർവ് ടീം കൂടി രൂപീകരിക്കും.
പവർ ബ്രിഗേഡിൽ 65 വയസ്സിനു മുകളിലുള്ള വിരമിച്ച ജീവനക്കാർ ഉണ്ടായിരിക്കില്ല. ഇതോടൊപ്പം കെഎസ്ഇബി കോവിഡ് കാലത്തെ പ്രവർത്തനത്തിനായി മറ്റു നിർദേശങ്ങളും നൽകിയിട്ടുണ്ട്.
ക്രിട്ടിക്കൽ കണ്ടയിന്മെന്റ് സോണിലാണ് ഓഫീസ് എങ്കിൽ ക്യാഷ്, എൻക്വയറി കൗണ്ടറുകൾ പ്രവർത്തിക്കേണ്ടതെന്നും, ഉപഭോക്താക്കളുടെ മീറ്റർ റീഡിങ് എടുക്കേണ്ടെന്നും നിർദേശം ഉണ്ട്. ഇതോടൊപ്പം ബ്രേക്ക് ഡൗൺ വിഭാഗം പൂർണമായി പ്രവർത്തിക്കണമെന്നും മറ്റ് കണ്ടയിൺമെന്റ് സോണുകളിൽ മീറ്റർ റീഡിങ് എടുക്കണമെന്നും പറയുന്നു.
ക്രിട്ടിക്കൽ കണ്ടയിന്മെന്റ് സോണുകളിൽ താമസിക്കുന്ന ജീവനക്കാർ ഡ്യൂട്ടിക്ക് എത്തേണ്ട. അല്ലാത്തവർ ജോലിക്ക് ഹാജരാക്കണം.അറ്റകുറ്റപ്പണിക്കായി ഫീൽഡിൽ പോകുന്നവർ ഓഫീസിൽ എത്താതെ താൽക്കാലിക സംവിധാനങ്ങളിൽ വിശ്രമിക്കണമെന്നും, നിയന്ത്രണങ്ങളില്ലാത്ത പ്രദേശത്ത് എല്ലാ സേവനങ്ങളും ഉറപ്പുവരുത്തണമെന്നും നിർദേശത്തിൽ പറയുന്നു.