പ്രവാസി വിഷയത്തിൽ ജനരോഷത്തിന് മുന്നില്‍ മുഖ്യമന്ത്രി മുട്ടുമടക്കി, മുല്ലപ്പള്ളി. മ​ണ്ട​ത്ത​ര​ങ്ങ​ളു​ടെ ഘോ​ഷ​യാ​ത്ര,കു​ഞ്ഞാ​ലി​ക്കു​ട്ടി
GulfNewsKerala

പ്രവാസി വിഷയത്തിൽ ജനരോഷത്തിന് മുന്നില്‍ മുഖ്യമന്ത്രി മുട്ടുമടക്കി, മുല്ലപ്പള്ളി. മ​ണ്ട​ത്ത​ര​ങ്ങ​ളു​ടെ ഘോ​ഷ​യാ​ത്ര,കു​ഞ്ഞാ​ലി​ക്കു​ട്ടി

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിഷയത്തിൽ ജനരോഷത്തിന് മുന്നില്‍ ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രി മുട്ടുമടക്കിയതിന് തെളിവാണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന മന്ത്രിസഭാ തീരുമാനമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനുമേറ്റ തിരിച്ചടി കൂടിയാണിത്. അമിത വൈദ്യുതി ബില്ലിലും സ്പ്രിങ്കളര്‍ വിവാദത്തിലും കോണ്‍ഗ്രസ് സമരം ശക്തമാക്കിയപ്പോഴാണ് മുഖ്യമന്ത്രിക്ക് ബോധോദയമുണ്ടായത്. മുഖ്യമന്ത്രിക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷി നഷ്ടമായി. മുല്ലപ്പള്ളി പറഞ്ഞു.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന മന്ത്രിസഭാ തീരുമാനത്തെ കുറിച്ച് പ്രതികരിച്ച് മു​സ്ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, പ്ര​വാ​സി​ക​ളു​ടെ കാ​ര്യ​ത്തി​ൽ മ​ണ്ട​ത്ത​ര​ങ്ങ​ളു​ടെ ഘോ​ഷ​യാ​ത്രയാണ് സ​ർ​ക്കാ​ർ കാട്ടുന്നതെന്നു പറഞ്ഞു. കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നു നേ​ര​ത്തെ തന്നെ ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​ണ്. പ​ക്ഷേ സ​ർ​ക്കാ​ർ ത​ന്നി​ഷ്ട​പ്ര​കാ​രം മു​ന്നോ​ട്ടു​പോ​കാനാണ് ശ്ര​മി​ച്ചത്. മ​ണ്ട​ൻ തീ​രു​മാ​ന​ത്തി​ന്‍റെ ഫ​ല​മാ​യി​ട്ടാണ് ഇപ്പോ​ൾ അ​തി​ൽ​നി​ന്നു പി​ൻ​വാ​ങ്ങേ​ണ്ടി വ​ന്നതെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു പ​ക​രം പി​പി​ഇ കി​റ്റ് മ​തി​യെ​ന്നാ​ണ് ഇ​പ്പോ​ൾ സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. ഇ​തി​ൽ ഇ​നി​യും വ്യ​ക്ത​ത വ​രേ​ണ്ട​തു​ണ്ടെന്നും, ഓ​രോ തീ​രു​മാ​ന​മെ​ടു​ത്തു മാ​റ്റേ​ണ്ടി​വ​രു​ന്ന​തു പ്ര​വാ​സി വി​ഷ​യ​ത്തി​ലെ സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​യാ​ണു കാ​ണി​ക്കു​ന്ന​തെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കുറ്റപ്പെടുത്തി.

Related Articles

Post Your Comments

Back to top button