Latest NewsMovieNationalNewsUncategorized

മറ്റുള്ളവർ എന്ത് പറയണം എന്ന് പഠിപ്പിക്കുന്ന ‘പ്രൊപഗാണ്ട ടീച്ചറാകരുത്’; സച്ചിൻ ടെൻഡുൽക്കർ അടക്കമുള്ളവർക്ക് വിമർശനവുമായി തപ്‌സി പന്നു

ന്യു ഡെൽഹി: രാജ്യതലസ്ഥാനത് തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ പൊരി വെയിലത്ത് സമരം നടത്തുന്ന കർഷകർ ഒരു വശത്ത്. മറ്റൊരിടത്തു ട്വീറ്റുകൾ കൊണ്ട് ഐക്യദാർഢ്യവും മറ്റും നൽകി പോരുന്ന സെലിബ്രെറ്റികൾ. രജ്യത്തിനു പുറത്തുനിന്നുള്ള സെലിബ്രെറ്റികൾ വരെ കർഷകർക്ക് പിന്തുണയുമായി എത്തിയതോടെയാണ് ആഗോളതലത്തിൽ കർഷക സമരം ശ്രദ്ധിക്കപ്പെട്ടത്.

ഇപ്പോഴിതാ, മുൻ ക്രിക്കറ്റ് തരാം സച്ചിൻ തെണ്ടുൽകറിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി സിനിമാതാരം തപ്‌സി എത്തിയിരിക്കുന്നു. ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കിൽ നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ചെയ്യേണ്ടതെന്ന് ബോളിവുഡ് ചലച്ചിത്ര നടി തപ്‌സി പന്നു. ഡെൽഹിയിലെ കർഷക സമരത്തിന്റെ സാഹചര്യത്തിലുണ്ടായ അന്തർദേശീയ പ്രതികരണങ്ങൾക്കെതിരെ കേന്ദസർക്കാരും ചലച്ചിത്ര-കായിക താരങ്ങളും രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു ആരുടെയും പേരെടുത്തു പറയാതെ തപ്‌സിയുടെ ട്വീറ്റ്.

‘ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കിൽ, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ പ്രകോപിപ്പിക്കുന്നുണ്ടെങ്കിൽ, ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ അലോസരപ്പെടുത്തുന്നുണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് മറ്റുള്ളവരെ പാഠം പഠിപ്പിക്കാൻ പോകുകയല്ല, നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ്’, തപ്‌സി പന്നു ട്വിറ്ററിൽ കുറിച്ചു. കർഷക സമരം ഉയർത്തി ഇന്ത്യയുടെ ഐക്യത്തെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച് പ്രമുഖർ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു തപ്‌സിയുടെ ഈ ട്വീറ്റ്.

കാർഷിക നിയമങ്ങൾക്കെതിരെ ഡെൽഹിയിൽ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും ഇന്റർനെറ്റ് തടയുന്നതടക്കമുള്ള കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ പ്രതികരിച്ചും പോപ് താരം റിഹാന ട്വീറ്റ് ചെയ്തതോടെയാണ് വിഷയം അന്തർദേശീയ ശ്രദ്ധ നേടിയത്. തുടർന്ന് പിന്നീട് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുൻബെ, ബ്രിട്ടീഷ് എംപി ക്ലൗഡിയ വെബ്ബെ, അമേരിക്കയിലെ പാർലമെന്റ് അംഗം ജിം കോസ്റ്റ, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളും സാമൂഹ്യപ്രവർത്തകയുമായ മീന ഹാരിസ് എന്നിങ്ങനെ നിരവധി പേർ കർഷകർക്ക് പിന്തുണയുമായി രംഗത്തെത്തി.

വിഷയം ആഗോള ശ്രദ്ധ നേടുന്ന സാഹചര്യത്തിലാണ് ഇതിനെ പ്രതിരോധിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ‘ഇന്ത്യ ഒറ്റക്കെട്ട്’ പ്രചാരണം ആരംഭിച്ചത്. തുടർന്ന ഇതിനെ പിന്തുണച്ച് ബോളിവുഡ് താരങ്ങളും കായിക താരങ്ങളും രംഗത്തെത്തി. ‘ഇന്ത്യ ടുഗതർ’, ‘ഇന്ത്യ എഗൈൻസ്റ്റ് പ്രൊപഗണ്ട’ തുടങ്ങിയ ഹാഷ് ടാഗ് ഉപയോഗിച്ചായിരുന്നു കാമ്പയിൻ. ബോളിവുഡിൽനിന്നു അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, കരൺ ജോഹർ, സുനിൽ ഷെട്ടി എന്നിവരും കായിക മേഖലയിൽ നിന്ന് വിരാട് കോലി, സച്ചിൻ, കുംബ്ലെ തുടങ്ങിയവരും ട്വീറ്റ് ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button