സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട ജിപ്സനും പിതാവും പിടിയിൽ !
എറണാകുളം: സ്ത്രീധനത്തിന്റെ പേരിൽ എറണാകുളം പച്ചാളത്ത് യുവതിയെ ക്രൂരമായി പട്ടിണിക്കിട്ടു പീഡിപ്പിച്ച പ്രതികളെ പൊലീസ് പിടികൂടി . ടെക്നോപാർക്കിലെ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതിയുടെ ഭർത്താവ് ജിപ്സനും പിതാവുമാണ് പിടിയിലായത്.
പള്ളിക്കരയിലെ ഒരു ബന്ധു വീട്ടിൽ ഒളിവിൽ കഴിയുന്ന ഇരുവരെയും പൊലീസ് കണ്ടെത്തുകയായിരുന്നു .ജിപ്സനും പിതാവും ചേർന്ന് യുവതിയെയും പിതാവിനെയും ക്രൂരമായി മർദിക്കുകയും , പിതാവിന്റെ കാല് തല്ലിയൊടിക്കുകയും ചെയ്‌തിരുന്നു .
യുവതി നൽകിയ പരാതിയിൽ പൊലീസ് ആദ്യഘട്ടത്തിൽ കേസെടുക്കാതിരിക്കുകയും പിതാവിനു മർദനമേറ്റ കേസിൽ നിസാര വകുപ്പുകൾ മാത്രം ചുമത്തി പ്രതികളെ അറസ്റ്റു ചെയ്തു വിട്ടയയ്ക്കുകയും ചെയ്തത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ആ സമയത് ഉയർന്നു വന്ന ആക്ഷേപം പ്രതിയുടെ ബന്ധുവായ പൊലീസുകാരന്റെ സ്വാധീനത്താലാണ് പൊലീസ് കേസെടുക്കാതിരുന്നത് എന്നായിരുന്നു . ഇതോടെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ഇവർക്കെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ നേരിട്ടു പോയി കണ്ട് നൽകിയ പരാതി നൽകി .ഇതിലാണ് ഇപ്പോൾ നടപടി ഉണ്ടായത് .